KeralaLatest NewsNews

ശാസ്ത്രബോധവും യുക്തിചിന്തയും വെല്ലുവിളി നേരിടുന്നു: ശാസ്ത്ര അവബോധം വളരുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് ശാസ്ത്രബോധവും യുക്തിചിന്തയും വെല്ലുവിളി നേരിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്ര അവബോധം വളരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ചെമ്പഴന്തി ഗുരുകുലത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Read Also: ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സാധ്യത

പരിണാമ സിദ്ധാന്തം പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കുന്നു. അബദ്ധങ്ങൾ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നു. നമ്മൾ ചന്ദ്രനിലെത്തി, പക്ഷേ ശാസ്ത്ര അവബോധം വളരുന്നില്ല. ക്ലാസ് റൂമുകളിൽ വിദ്വേഷത്തിന്റെ കനലുകൾ നാം കണ്ടു. 100 വർഷം മുമ്പ് നാം എന്തിനെതിരെ നിന്നോ അത് തിരികെ എത്തിക്കാൻ ശ്രമം നടക്കുകയാണ്. അതിന് പിന്നിലാരെന്ന് പറയേണ്ടതില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Read Also: പ്രതിസന്ധികളോ പരിമിതികളോ അറിയിക്കാതെ അതിഗംഭീരമായാണ് സർക്കാർ ഇത്തവണ ഓണാഘോഷ പരിപാടികൾ നടപ്പിലാക്കുന്നത്: ആന്റണി രാജു

shortlink

Related Articles

Post Your Comments

Related Articles


Back to top button