Latest NewsKeralaNews

അദാനിക്കെതിരായ റിപ്പോർട്ടിൽ അന്വേഷണം അനിവാര്യം: സുപ്രീം കോടതി ഇടപെടണമെന്ന് സിപിഎം

തിരുവനന്തപുരം: അദാനിക്കെതിരായ റിപ്പോർട്ടിൽ അന്വേഷണം അനിവാര്യമാണെന്നും സുപ്രീം കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് സിപിഎം പൊളിറ്റ് ബ്യൂറോ. അദാനി ഗ്രൂപ്പ് തങ്ങളുടെ കമ്പനികളുടെ ഓഹരി വിലയിൽ കൃത്രിമം കാണിച്ച് അവയുടെ മൂല്യവും ആസ്തിയും വർധിപ്പിച്ചു എന്നതിന് പുതിയ തെളിവുകൾ പുറത്തുവന്നിരിക്കുകയാണെന്ന് സിപിഎം വ്യക്തമാക്കി.

Read Also: ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സാധ്യത

ലോകമാകെയുള്ള അന്വേഷണാത്മക പത്രപ്രവർത്തകരുടെ കൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റ് (ഒസിസിആർപി) നൽകിയ വിവരങ്ങളെ അടിസ്ഥാനമാക്കി ഫിനാൻഷ്യൽ ടൈംസും ദി ഗാർഡിയൻ പത്രവും പ്രസിദ്ധീകരിച്ച റിപ്പോർട്ട് അദാനി ഗ്രൂപ്പ് നടത്തിയ തട്ടിപ്പ് വെളിപ്പെടുത്തിയിരിക്കുകയാണ്. അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയുമായി അടുത്ത ബന്ധമുളള രണ്ടു പേർ ബെർമുഡയിലെ നിക്ഷേപ ഫണ്ട് ഉപയോഗിച്ച് എങ്ങനെയാണ് അദാനിയുടെ ദശലക്ഷക്കണക്കിന് ഡോളർ വിലവരുന്ന ഓഹരികൾ വാങ്ങാൻ നിഴൽ കമ്പനികൾ സ്ഥാപിച്ചതെന്ന് പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു. അദാനി കമ്പനികളുടെ വിദേശ ഫണ്ടിംഗ് സംബന്ധിച്ച കാര്യങ്ങൾ 2014ൽ സെബി പരിശോധിച്ചിരുന്നെങ്കിലും പിന്നീട് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു എന്നതും റിപ്പോർട്ട് വെളിപ്പെടുത്തുന്നുവെന്ന് സിപിഎം ചൂണ്ടിക്കാട്ടി.

ഓഹരി വിപണിയിലെ വ്യാപകമായ തട്ടിപ്പിനും കൃത്രിമത്വത്തിനുമെതിരെ റെഗുലേറ്ററി അധികാരികൾ ഒരു നടപടിയും സ്വീകരിക്കാത്തതിന് കാരണം പ്രധാനമന്ത്രിയുമായി അദാനി ഗ്രൂപ്പിനുള്ള ബന്ധമാണെന്നത് വ്യക്തമാണ്. പുതിയ തെളിവുകൾ ഗൗരവതരമായ അന്വേഷണം അനിവാര്യമാക്കുകയാണ്. കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും തെളിവുകൾ മൂടിവെക്കുന്നില്ല എന്നും ഉറപ്പുവരുത്താൻ സുപ്രീം കോടതി ഇടപെടണമെന്നും സിപിഎം കൂട്ടിച്ചേർത്തു.

Read Also: സൗര ദൗത്യം: കൗണ്ട് ഡൗൺ നാളെ ആരംഭിക്കും, റിഹേഴ്‌സൽ പൂർത്തിയായി; എല്ലാം തയ്യാറാണെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button