IdukkiKeralaNattuvarthaLatest NewsNews

സ്വത്തു വിവരങ്ങൾ കുഴല്‍നാടനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ് രംഗത്ത്. സിപിഎം നേതാക്കളുടെ സ്വത്തു വിവരങ്ങൾ മാത്യു കുഴല്‍നാടനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. സിപിഎം ഇക്കാര്യത്തില്‍ വ്യക്തതയും കൃത്യതയുമുള്ള പാര്‍ട്ടിയാണെന്നും സിപിഎമ്മിനെ നന്നാക്കാന്‍ കുഴല്‍നാടന്‍ വരേണ്ടെന്നും സിവി വര്‍ഗീസ് വ്യക്തമാക്കി.

സിപിഎം ജില്ലാ സെക്രട്ടറിമാരായ സിഎന്‍ മോഹനനും സിവി വര്‍ഗീസും അനധികൃതമായി സ്വത്തു സമ്പാദിച്ചിട്ടുണ്ടെന്നും അതു നിഷേധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനു കഴിയുമോയെന്നും കഴിഞ്ഞ ദിവസം മാത്യു കുഴല്‍ നാടന്‍ വെല്ലുവിളിച്ചിരുന്നു. ഈ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു സിവി വര്‍ഗീസ്.

ജമ്മു കശ്മീരി‍ൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താം: കേന്ദ്രം സുപ്രീംകോടതിയിൽ

‘മാത്യു കുഴല്‍നാടനെ സംബന്ധിച്ച് ഉന്നയിക്കപ്പെട്ടിട്ടുള്ള വിമര്‍ശനങ്ങള്‍ക്കാണ് അദ്ദേഹം മറുപടി പറയേണ്ടത്. നേതാക്കന്മാരുടെ ജീവിതം, അവരുടെ കുടുംബാംഗങ്ങളുടെ ജീവിതരീതി, പശ്ചാത്തലം ഇവയൊക്കെ പാര്‍ട്ടിക്ക് ബോധ്യമുണ്ട്. പാര്‍ട്ടിയുടെ അച്ചടക്കത്തെയൊക്കെ പാലിച്ചുകൊണ്ടു ജീവിക്കുന്നവരാണ് ഞങ്ങൾ,’ സിവി വര്‍ഗീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button