ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വ്യാപാരം. മാസാന്ത്യത്തിലെ ലാഭമെടുപ്പ് നിക്ഷേപകർ തകൃതിയാക്കിയതിനാലും, കാര്യമായ പ്രതികൂല തരംഗങ്ങൾ ഇല്ലാതിരുന്നതിനാലും ഓഹരി സൂചികകൾ മുന്നേറുകയായിരുന്നു. വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സെൻസെക്സ് 65,087 പോയിന്റിലും, നിഫ്റ്റി 19,452 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐടി, എഫ്എംസിജി, റിയൽറ്റി, ഓട്ടോ, മെറ്റൽ ഓഹരികളിൽ ഇന്ന് മികച്ച വാങ്ങൽ ട്രെൻഡാണ് ദൃശ്യമായത്. നിഫ്റ്റി സ്മോൾക്യാപ് 1.03 ശതമാനവും, മിഡ്ക്യാപ് 0.73 ശതമാനവും നേട്ടത്തിലാണ്. സെൻസെക്സിൽ ഇന്ന് 2,302 ഓഹരികൾ നേട്ടത്തിലും, 1,343 ഓഹരികൾ നഷ്ടത്തിലും, 145 ഓഹരികൾ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അപ്പോളോ ടയർസ്, സിഎസ്ബി ബാങ്ക്, ജിയോജിത്ത്, ടാറ്റാ സ്റ്റീൽ, മാരുതി സുസുക്കി, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് നേട്ടം കുറിച്ചത്. അതേസമയം, ഇന്ത്യൻ ബാങ്ക്, എച്ച്പിസിഎൽ, ബന്ധൻ ബാങ്ക്, അദാനി എനർജി സൊല്യൂഷൻസ് തുടങ്ങിയവയുടെ ഓഹരികൾക്ക് നഷ്ടം നേരിട്ടു.
Post Your Comments