തിരുവനന്തപുരം: കഴക്കൂട്ടത്ത് ഓണാഘോഷ യാത്രയ്ക്കിടെ സ്കൂൾ വിദ്യാർത്ഥിയെ തുറന്ന ജീപ്പിന്റെ ബോണറ്റിൽ ഇരുത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച രണ്ട് പേർ അറസ്റ്റിൽ. കുട്ടിയുടെ പിതാവും കഴക്കൂട്ടം സ്വദേശിയുമായ സോജു, ജീപ്പ് ഡ്രൈവർ ഹരികുമാർ എന്നിവരാണ് അറസ്റ്റിലായത്.
Read Also : മോദി ഭരണത്തിന് കീഴില്‍ ഇന്ത്യയുടെ ഒരിഞ്ച് മണ്ണ് തട്ടിയെടുക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ല: ബിജെപി
തിരുവോണ നാളിൽ മേനകുളം മുതൽ വെട്ടുറോഡ് വരെയാണ് കുട്ടിയെ ജീപ്പിന് മുന്നിൽ ഇരുത്തി അപകടകരമായ നിലയിൽ ഘോഷയാത്ര നടത്തിയത്. ആറ്റിങ്ങലിൽ നിന്നും വാടകയ്ക്കെടുത്ത ജീപ്പിലായിരുന്നു യാത്ര. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുട്ടിയെ ബോണറ്റിലിരുത്തി യാത്ര നടത്തുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
Post Your Comments