കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറായ സച്ചിൻ സാവന്തുമായി നടി നവ്യ നായർക്ക് ബന്ധമുണ്ടെന്ന അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടിയെ ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥനായ സച്ചിൻ നവ്യക്ക് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയെന്ന് ഇഡി പറയുന്നു. ഇരുവരുടെയും വാട്സാപ്പ് സന്ദേശങ്ങളും ഇഡി പരിശോധിച്ചു. സച്ചിൻ സുഹൃത്ത് മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നും നവ്യ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസിലാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറായ സച്ചിൻ അറസ്റ്റിലായത്.
Post Your Comments