തിരുവനന്തപുരം: എറണാകുളം, കോടനാട് വില്ലേജ് അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്തു. വില്ലേജ് അസിസ്റ്റായ ഷാജൻ പോളിനെയാണ് സസ്പെന്റ് ചെയ്ത് റവന്യൂവകുപ്പിന്റെ ഉത്തരവിറക്കിയത്. പൊതുജനങ്ങൾക്ക് സേവനം നല്കുന്നതിനായി ഭീമമായ കൈക്കൂലി ആവശ്യപ്പെടുന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്.
Read Also : ഇന്ത്യയിലെ മികച്ച മാര്‍ഷ്യല്‍ ആര്‍ട്‌സ് ആക്ഷന്‍ സിനിമ : ‘ആര്‍ഡിഎക്‌സി’ന് അഭിനന്ദനവുമായി ഉദയനിധി സ്റ്റാലിന്‍
അന്വേഷണ സംഘം കോടനാട് വില്ലേജ് ഓഫീസിൽ നടത്തിയ പരിശോധനയിൽ വില്ലേജ് അസിസ്റ്റന്റിന്റെ ഭാഗത്ത് നിന്നു ഗൗരവതരമായ വീഴ്ചകളുണ്ടായിയെന്ന് കണ്ടെത്തി. വില്ലേജ് ഓഫീസിൽ ലഭിച്ച അപേക്ഷകൾ നടപടിയെടുക്കാതെ സാമ്പത്തിക ലാഭത്തിന് വേണ്ടി മാറ്റിവെച്ചുവെന്നും താമസിപ്പിച്ചുവെന്നും ബോധ്യമായി. ഇത് ഗൗരവതരമായ കുറ്റമാണ്. പേഴ്സണൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ മുൻ തീയതി വച്ച് ക്രമരഹിതമായി രേഖപ്പെടുത്തലുകൾ വരുത്തിയതും അതീവ ഗൗരവതരമായ വീഴ്ചകളാണ്. ഇതെല്ലാം ഉദ്യോഗസ്ഥന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഘടകങ്ങളാണെന്നും റിപ്പോർട്ട് നൽകി. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൈക്കൂലി നൽകാത്തവർക്ക് സേവനം നിഷേധിക്കുന്നുവെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാരനെ മാതൃകാപരമായി ശിക്ഷിച്ച് പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നും കാണിച്ച് ഷൈൻ വർക്കിയാണ് സർക്കാരിന് പരാതി നൽകിയത്.
Post Your Comments