Latest NewsIndiaNews

ഇന്ത്യയിലെ മികച്ച മാര്‍ഷ്യല്‍ ആര്‍ട്‌സ് ആക്ഷന്‍ സിനിമ : ‘ആര്‍ഡിഎക്‌സി’ന് അഭിനന്ദനവുമായി ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: നീരജ് മാധവ്, ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ആര്‍ഡിഎക്സ് മികച്ച സിനിമയെന്ന് തെന്നിന്ത്യന്‍ താരം ഉദയനിധി സ്റ്റാലിന്‍. ഫേസ്്ബുക്കിലൂടെയാണ് താരം ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയത്. തിയറ്ററുകളില്‍ നിന്ന് തന്നെ ആര്‍ഡിഎക്സ് കാണണമെന്നും ചിത്രത്തിനു പിന്തുണ നല്‍കണമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

Read Also: ചാണ്ടി ഉമ്മന് വേണ്ടി വധക്കേസ് പ്രതി നിഖില്‍ പൈലി പ്രചരണത്തിനെത്തിയ സംഭവത്തില്‍ പ്രതികരിച്ച് ജെയ്ക് സി തോമസ്

‘ ആര്‍ഡിഎക്സ് മലയാളം സിനിമ ! കിടിലന്‍ അനുഭവം ! ഇന്ത്യയിലെ മികച്ച മാര്‍ഷ്യല്‍ ആര്‍ട്സ് / ആക്ഷന്‍ സിനിമ ! തിയറ്ററുകളില്‍ നിന്ന് തന്നെ ചിത്രം കാണുക പിന്തുണ നല്‍കുക. ആര്‍ഡിഎക്സ് ടീമിലെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍’ ഉദയനിധി കുറിച്ചു.

ഉദയനിധി സ്റ്റാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് താരത്തിനു നന്ദി അറിയിച്ചിട്ടുണ്ട് നീരജ് മാധവ്. കേരളത്തിനു പുറത്തും ചിത്രത്തിന് മികച്ച അഭിപ്രായം ലഭിക്കുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നും നീരജ് മാധവ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button