Latest NewsKeralaNews

കേരളത്തിന് രണ്ടാം വന്ദേഭാരത്, മംഗലാപുരം-എറണാകുളം റൂട്ടിലെന്ന് സൂചന

ന്യൂഡല്‍ഹി: കേരളത്തിലേക്ക് രണ്ടാം വന്ദേ ഭാരത് എത്തുന്നു. എട്ട് കോച്ചുകളടങ്ങിയ ആദ്യ റേക്ക് ദക്ഷിണ റെയില്‍വേക്ക് ഉടന്‍ കൈമാറും. മംഗലാപുരം- എറണാകുളം റൂട്ടിലായിരിക്കും വന്ദേഭാരത് എന്നാണ് സൂചന. ഡിസൈന്‍ മാറ്റം വരുത്തിയ വന്ദേ ഭാരതിന്റെ ആദ്യ റേക്കാണ് കേരളത്തിന് അനുവദിക്കുന്നത്. രണ്ട് നിര്‍ദ്ദശങ്ങളാണ് നേരത്തെ ദക്ഷിണ റെയില്‍വേയ്ക്ക് മുന്നിലുണ്ടായിരുന്നത്. ഒന്ന് ചെന്നൈ – തിരുനെല്‍വേലി, രണ്ടാമത് മംഗലാപുരം-തിരുവനന്തപുരം. ഇപ്പോള്‍ എട്ട് കോച്ചുകളടങ്ങിയ ആദ്യ റേക്ക് ദക്ഷിണ റെയില്‍വേയ്ക്ക് കൈമാറാനാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഇത് എറണാകുളം- മംഗലാപുരം റൂട്ടിലായിരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. രാവിലെ ആറ് മണിക്ക് മംഗലാപുരത്ത് നിന്നും തിരിക്കും.

Read Also: ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രീം കോടതി

ഏതാണ്ട് 12 മണിയോടെ എറണാകുളത്ത് എത്തുന്ന രീതിയിലായിരിക്കും ക്രമീകരണമെന്നാണ് അറിയുന്നത്. അതിന് ശേഷം ഉച്ചക്ക് ശേഷം എറണാകുളത്ത് നിന്ന് തിരിച്ച് വൈകിട്ട് ഏഴ് മണിയോടെ തിരികെ മംഗലാപുരത്ത് എത്തിച്ചേരും. അതേ സമയം ഔദ്യോഗികമായ അറിയിപ്പ് ഇക്കാര്യത്തില്‍ ലഭ്യമാകേണ്ടതുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഡിസൈന്‍ മാറ്റം വരുത്തിയ ആദ്യ റേക്ക് തന്നെ കേരളത്തിന് അനുവദിക്കുന്നു എന്നുള്ളതാണ്. ഓറഞ്ച് നിറത്തിലേക്ക് മാറിയതിന് ശേഷമുള്ള ആദ്യ റേക്ക് തന്നെ ഓണസമ്മാനമായി കേരളത്തിന് ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം. കേരളത്തിന് ഒരു വന്ദേഭാരത് കൂടി ലഭിക്കുമെന്ന് കഴിഞ്ഞ മാസം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സൂചന നല്‍കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button