ചങ്ങനാശേരി: പൊലീസിനു നേരേ ആക്രമണം നടത്തിയ കേസില്‍ മൂന്നുപേർ പൊലീസ് പിടിയിൽ. ആലപ്പുഴ പുളിങ്കുന്ന് ഭാഗത്ത് മുല്ലയ്ക്കല് എം.വി. അനന്തന് (മനു- 26), ആലപ്പുഴ പുളിങ്കുന്ന് ഭാഗത്ത് കന്യാകോണില്ത്തറ കെ.ആര്. അമല്‍ (കണ്ണന്- 22), തൃക്കൊടിത്താനം കിളിമല എസ്എച്ച് സ്കൂളിനു സമീപം കുഴിത്തകിടിയില്‍ കെ.എന്‍. അജീഷ് മോന് (കുട്ടാപ്പി -30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
Read Also : സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യൻ ദൗത്യം: ആദിത്യ എൽ 1-ന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു
26-ാം തീയതി വൈകുന്നേരം ഇവര്‍ മൂവരും ചേര്‍ന്ന് ചങ്ങനാശേരി പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ അടിപിടി നടത്തുകയും ഇതറിഞ്ഞ പൊലീസ് സംഘം സ്ഥലത്തെത്തി ഇവരെ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ പൊലീസിന് നേരേ ആക്രമണം നടത്തുകയുമായിരുന്നു.
ഇവർ എസ്ഐ ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ പരിക്കേല്‍പ്പിക്കുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. തുടര്‍ന്ന്, സ്റ്റേഷനില്‍ നിന്നു കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി മൂവരെയും കീഴ്പ്പെടുത്തുകയായിരുന്നു.
Post Your Comments