KeralaLatest NewsNews

കുറഞ്ഞ ചെലവിൽ വീട്: പരസ്യം നല്‍കി 46-കാരൻ തട്ടിയത് കോടികൾ

വലിയതുറ: കുറഞ്ഞ ചെലവിൽ കെട്ടിടം നിർമിച്ചുനൽകാമെന്നു പരസ്യം നൽകി കോടികൾ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയായ 46കാരൻ അറസ്റ്റിൽ. പോത്തൻകോട് ഗുരുനിർമലത്തിൽ ദിനദേവ് (46) ആണ് അറസ്റ്റിലായത്. വലിയതുറ പോലീസ് ആണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാൾക്കൊപ്പമുള്ള മറ്റു പ്രതികളെ പിടികൂടാനുണ്ട്. വലിയതുറ സ്വദേശി മൃദുലാ മോഹന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

വെഞ്ഞാറമൂട് കേന്ദ്രീകരിച്ച് സാരഥി കൺസ്ട്രക്ഷൻ, സ്നേഹം ഗ്ലോബൽ ഫൗണ്ടഷേൻ(സ്നേഹം ഗ്രൂപ്പ്) എന്നീ പേരുകളിലാണ് വീട് വെച്ചുനൽകാമെന്ന് സമൂഹ മാധ്യമം വഴി പരസ്യം നൽകിയത്. ഇതുവഴിയാണ് മിക്കവരും വീട് വെച്ചുനൽകുന്നതിനുള്ള കരാറും നൽകിയത്. പലരിൽ നിന്നും 10 ലക്ഷം മുതൽ 20 ലക്ഷം വരെ വാങ്ങിയതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിെച്ചന്ന് വലിയതുറ പോലീസ് പറഞ്ഞു. 104 പേരിൽനിന്നു പണം തട്ടിയെടുത്തതായാണ് കേസ്. ഫെയ്സ്ബുക്കിലൂടെ എത്തുന്ന കിട്ടുന്ന നമ്പറുകള്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി അതിൽ ഓരോ കക്ഷിയും നൽകുന്ന പ്ലാനിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തും.

തുടർന്ന് 14,000 രൂപ നൽകി രജിസ്റ്റർ ചെയ്യണം. ഇതിന് രസീത് നൽകും. തുടർന്ന് വീട് വെച്ചുനൽകണമെന്ന് ആവശ്യപ്പെട്ടയാളുടെ സ്ഥലം സന്ദർശിച്ച് വിശദാംശങ്ങൾ രേഖപ്പെടുത്തും. ഇതിനുശേഷം 10 ലക്ഷം രൂപ മുൻകൂർ വാങ്ങും. ഗൂഗിൾപേ വഴിയാണ് എല്ലാവരും ഇയാളുടെ അക്കൗണ്ടിലേക്കു പണം നൽകിയതെന്നും പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതേ രീതിയിലായിരുന്നു വലിയതുറ സ്വദേശി മൃദുലാ മോഹനെയും വലയിലാക്കിയത്. അവരിൽനിന്ന് രജിസ്ട്രേഷൻ ഫീസ് വാങ്ങിയശേഷം സ്ഥലം കാണാനെത്തി. തുടർന്ന് വീടുവെക്കുമ്പോൾ തടസ്സമാകുമെന്നുകാട്ടി വളപ്പിലുള്ള മാവ്, പ്ലാവ് എന്നിവ മുറിച്ചുകൊണ്ടുപോയി.

എന്നാൽ, ഇതിന്റെ പണം ഇയാൾ നൽകിയിരുന്നില്ല. പലതവണ വിളിച്ചിട്ടും പണം തിരികെ നൽകിയില്ല. കാഴ്ചയ്ക്കു ബുദ്ധിമുട്ടുള്ള ഇവർ പിന്നീട് വലിയതുറ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ തട്ടിപ്പുനടത്തുന്ന സംഘത്തിൽപ്പെട്ടയാളാണെന്നു കണ്ടെത്തിയത്. തുടർന്ന് ഇയാളെ എസ്എച്ച്ഒ ജിഎസ് രതീഷിന്റെ നേതൃത്വത്തിൽ എസ്ഐ ട്വിങ്കിൾ ശശി, സിപിഒ കിരൺ എന്നിവർ അറസ്റ്റുചെയ്തു. ഈ പണമുപയോഗിച്ച് തമിഴ്നാട്ടിൽ വസ്തുക്കൾ വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button