ThiruvananthapuramKeralaNattuvarthaLatest NewsNews

ഓണക്കിറ്റ് വിതരണം പാളി: സപ്ലൈകോയെ സർക്കാർ ദയാവധത്തിന് വിട്ടു നൽകിയെന്ന് വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം പാളിയെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. കെഎസ്ആര്‍ടിസിയെ പോലെ സിവില്‍ സപ്ലൈസ് കോര്‍പറേഷനെ സര്‍ക്കാര്‍ ദയാവദത്തിന് വിട്ടുനല്‍കിയിരിക്കുകയാണെന്ന് സതീശൻ പറഞ്ഞു. കേരളത്തിലെ വിലക്കയറ്റം അറിയാത്ത ഏകയാള്‍ മുഖ്യമന്ത്രിയാണെന്നും ഓണത്തെ സര്‍ക്കാര്‍ സങ്കടകരമാക്കി മാറ്റിഎന്നും സതീശൻ കൂട്ടിച്ചേർത്തു.

വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: സ്കൂൾ പൂട്ടാൻ ഉത്തരവ്

87 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് കൊടുക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ അതു പിന്നീട് ആറു ലക്ഷമാക്കി ചുരുക്കി. അതില്‍ തന്നെ പത്തു ശതമാനം പോലും വിതരണം ചെയ്യാനായിട്ടില്ലെന്നും സതീശൻ പറഞ്ഞു.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതുപോലെ കിറ്റ് വിതരണം മുന്നോട്ടു കൊണ്ടുപോകാനായില്ല. ഓണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ 10 ശതമാനം കിറ്റ് മാത്രമാണ് വിതരണം ചെയ്തത്. സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാർഡ് ഉപഭോക്താക്കൾക്കാണ് കിറ്റ് നൽകേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button