MalappuramLatest NewsKeralaNattuvarthaNews

താനൂർ കസ്റ്റഡിക്കൊല: മലപ്പുറം എസ്‌പിയെ മാറ്റി, പരിശീലനത്തിനായി ഹൈദരാബാദിലേക്ക് പോകാൻ സർക്കാർ നിർദ്ദേശം

മലപ്പുറം: താനൂർ കസ്റ്റഡിക്കൊല വിവാദത്തിനിടെ മലപ്പുറം എസ്‌പി എസ് സുജിത് ദാസിനെ മാറ്റി. ഹൈദരാബാദിൽ പരിശീലനത്തിന് പോകാൻ എസ്‌പിക്ക് സർക്കാർ നിർദ്ദേശം നൽകി. പാലക്കാട് എസ്‌പി ആര്‍ ആനന്ദിനാണ് സെപ്റ്റംബർ 2 മുതൽ മലപ്പുറത്തിന്റെ ചുമതല. ഹൈദരാബാദ് നാഷണൽ പൊലീസ് അക്കാദമിയിൽ പരിശീലനം സെപ്തംബർ 4 മുതൽ ആരംഭിക്കും.

താനൂർ കസ്റ്റഡിക്കൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ സുജിത് ദാസിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.  പ്രതിഷേധ മാർച്ചുകളിലും സോഷ്യൽ മീഡിയകളിലും എസ്‌പി സുജിത്ദാസ് തൽസ്ഥാനത്ത് തുടരുന്നത് ചോദ്യം ചെയ്തിരുന്നു.

ഓണക്കിറ്റ് വിതരണം പാളി: സപ്ലൈകോയെ സർക്കാർ ദയാവധത്തിന് വിട്ടു നൽകിയെന്ന് വിഡി സതീശൻ

എസ്‌പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘം പിടികൂടിയ എംഡിഎംഎ കേസിലെ പ്രതി താമിർ ജിഫ്രിയുടേത്, ക്രൂരമായ കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. താമിർ ജിഫ്രിയുടെ ശരീരത്തിൽ പൊലീസ് മർദ്ദനത്തിന്‍റേതെന്ന് സൂചനയുള്ള 21 പാടുകളാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button