Latest NewsKeralaNews

സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത ചൂടാണ് അനുഭവപ്പെട്ടത്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് കനത്ത ചൂട് അനുഭവപ്പെടാൻ സാധ്യത. സാധാരണ ഉള്ളതിനേക്കാൾ 3 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരുക. താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കും.

ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ഇന്നലെ പുനലൂരിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 35.8 ഡിഗ്രി സെൽഷ്യസാണ് പുനലൂരിലെ താപനില. ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലകളിൽ 34.5 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി. ചൂട് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങൾ പകൽ 11.00 മണി മുതൽ 3.00 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കേണ്ടതാണ്. കൂടാതെ, നിർജലീകരണം തടയാൻ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കണം.

Also Read: ക്ലാസ് മുറിയിലെ ബോര്‍ഡില്‍ ജയ് ശ്രീറാം എന്ന് എഴുതിയ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചു: അധ്യാപകനെതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button