ശബരിമല നട ഇന്ന് തുറക്കും. ഈ വർഷത്തെ തിരുവോണ പൂജകളുടെ ഭാഗമായാണ് നട ഇന്ന് തുറക്കുക. ഇന്ന് വൈകിട്ട് 5.00 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിക്കും. തുടർന്ന്, മേൽശാന്തി പതിനെട്ടാംപടി ഇറങ്ങിയതിനു ശേഷം, താഴെ തിരുമുറ്റത്തുള്ള ഹോമകുണ്ഡത്തിൽ അഗ്നി തെളിയിക്കുന്നതാണ്. ഈ കർമ്മം പൂർത്തിയാക്കിയാൽ മാത്രമേ, ഭക്തരെ പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കുകയുള്ളൂ.
നട തുറന്ന് 31 വരെയുള്ള ദിവസങ്ങളിൽ ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ നടക്കും. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ ദിവസങ്ങളിൽ ഭക്തർക്കായി പ്രത്യേക ഓണസദ്യ ഉണ്ടാകുന്നതാണ്. ഉത്രാട നാളിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി, തിരുവോണത്തിന് ദേവസ്വം ജീവനക്കാർ, അവിട്ടം നാളിൽ സന്നിധാനം പോലീസ്, ചതയ ദിനത്തിൽ ഒരു ഭക്തൻ എന്നിവരുടെ വഴിപാടാണ് ഓണസദ്യ. എല്ലാ ദിവസവും പതിവ് പൂജകൾ പൂർത്തിയാക്കിയതിനു ശേഷം 31-ന് രാത്രി ക്ഷേത്രനട അടയ്ക്കുന്നതാണ്.
Also Read: ‘കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് ഗൗരവമുള്ള വേഷങ്ങള്‍ കിട്ടില്ല’: തമന്ന
Post Your Comments