Latest NewsKeralaNews

ഓണാഘോഷം: വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി കെഎസ്ഇബി. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കെഎസ്ഇബി വിശദമാക്കി.

Read Also: യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, ബെന്‍സിയും ഭര്‍ത്താവ് ജോബിനും മാത്രമാണ് വീട്ടില്‍ താമസം

ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകൾ ഒഴിവാക്കണം. ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കുണം. ലോഹനിർമ്മിതമായ പ്രതലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രം ദീപാലങ്കാരം നടത്തുക. പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷൻ എടുക്കണം. വയർ നേരിട്ട് പ്ലഗ് സോക്കറ്റിൽ കുത്തരുത്. വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കരുത്. വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്തു എന്ന് ഉറപ്പാക്കുക. ELCB/RCCB പ്രവർത്തനക്ഷമമാണെന്ന് ഉറപ്പു വരുത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.

Read Also: സീറ്റര്‍-കം സ്ലീപ്പര്‍ ബസ് ഇന്നു മുതല്‍, തിരുവനന്തപുരം-ബാംഗ്ലൂര്‍ യാത്രകള്‍ ഇനി സുഖകരം- സമയം, നിരക്ക് അറിയേണ്ടതെല്ലാം

shortlink

Related Articles

Post Your Comments

Related Articles


Back to top button