Latest NewsKeralaNews

സീറ്റര്‍-കം സ്ലീപ്പര്‍ ബസ് ഇന്നു മുതല്‍: തിരുവനന്തപുരം-ബാംഗ്ലൂര്‍ യാത്രകള്‍ ഇനി സുഖകരം

തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് മറുനാടന്‍ മലയാളികള്‍ക്ക് ഇനി എളുപ്പം നാട്ടിലെത്താം. ഇപ്പോഴിതാ ഈ ശ്രേണിയിലേക്ക് പുതിയതായി വന്നിരിക്കുകയാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സീറ്റര്‍ കം സ്ലീപ്പര്‍ ബസ്. എസി ബസും നോണ്‍ എസി ബസുമായി രണ്ട് സര്‍വീസുകളാണ് ഇപ്പോഴുള്ളത്.

Read Also: ഓണക്കോടിയുമായി അച്ഛനും അമ്മയും മകളെ കാണാനെത്തി, മണിക്കൂറുകൾക്കുള്ളിൽ രേഷ്മ ആത്മഹത്യ ചെയ്തു; ദുരൂഹത ആരോപിച്ച് കുടുംബം

ആദ്യ ദിവസമായ ശനിയാഴ്ച ബസുകള്‍ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി തൃശ്ശൂരിലേക്ക് എസി ബസും, കോട്ടയം വഴി തൃശ്ശൂരിലേക്ക് നോണ്‍ എസി ബസും സര്‍വീസ് നടത്തി. ഞായറാഴ്ച മുതല്‍ രണ്ടു ബസുകളും തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്ക് സര്‍വീസ് ആരംഭിച്ചു.

എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്ത് നിന്ന് സ്വിഫ്റ്റ് ഹൈബ്രിഡ് എസി സീറ്റര്‍ കം സ്ലീപ്പര്‍ ബസ് പുറപ്പെടും. 17 മണിക്കൂര്‍ 30 മിനിറ്റാണ് യാത്രാ സമയം. കോട്ടയം- സുല്‍ത്താന്‍ ബത്തേരി- മൈസൂര്‍വഴിയാണ് യാത്ര. പിറ്റേന്ന് രാവിലെ 8.00 മണിക്ക് ബസ് ബാംഗ്ലൂര്‍ സാറ്റ്‌ലൈറ്റ് ബസ് സ്റ്റേഷില്‍ എത്തിച്ചേരും.

തിരുവനന്തപുരം-2.30 PM

കിളിമാനൂര്‍-3.10 PM

കൊട്ടാരക്കര-4.25 PM

ചെങ്ങന്നൂര്‍-5.15 PM

കോട്ടയം -6.40 PM

മൂവാറ്റുപുഴ-8.10 PM

പെരുമ്പാവൂര്‍-8.30 PM

അങ്കമാലി-8.45 PM

ചാലക്കുടി-9.00 PM

തൃശൂര്‍-10.55 PM

കോഴിക്കോട്-1.30 am

താമരശ്ശേരി-2.00 am

കല്‍പ്പറ്റ-2.45 am

സുല്‍ത്താന്‍ ബത്തേരി-3.45 Am

മൈസൂര്‍-5.40 AM

ബാംഗ്ലൂര്‍-8.00 AM

തിരികെ ബാംഗ്ലൂരില്‍ നിന്നും ഉച്ചയ്ക്ക് 1.00 മണിക്ക് തിരിക്കുന്ന ഈ എസി ബസ് പിറ്റേ ദിവസം പുലര്‍ച്ചെ 5.50ന് തിരുവനന്തപുരത്ത് എത്തും

 

shortlink

Related Articles

Post Your Comments

Related Articles


Back to top button