തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പുതുക്കുളങ്ങരയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിതുര മരുതാമല സ്വദേശിയായ ബെന്‍സി ഷാജി (26) യാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ബെന്‍സിയും ഭര്‍ത്താവ് ജോബിനും നാല് മാസം മുമ്പാണ് ആര്യനാട് പുതുക്കുളങ്ങരയില്‍ വാടകക്ക് വീടെടുത്ത് താമസം തുടങ്ങിയത്. ഇവര്‍ മാത്രമാണ് വീട്ടിലുള്ളത്. ബെന്‍സി ഫിസിയോ തെറാപ്പിസ്റ്റും ജോബിന് കൊറിയര്‍ സര്‍വ്വീസ് ജീവനക്കാരനുമാണ്. ജോബിന് പതിനൊന്നുമണിയോടെ വീട്ടിലെത്തുകയായിരുന്നു. ഏറെ നേരം വിളിച്ചിട്ടും ബെന്‍സി വാതില്‍ തുറന്നില്ല. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിച്ച് ജോബിന് വാതില്‍ ചവിട്ടിത്തുറക്കുകയായിരുന്നു. മുറിയില്‍ ബെന്‍സിയെ തൂങ്ങിയ നിലയിലാണ് കണ്ടത്. ആര്യനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
Read Also: പ്രഭാതഭക്ഷണ സമയത്ത് കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് എങ്ങനെ നിയന്ത്രിക്കാം
അതിനിടെ, തിരുവനന്തപുരം നെടുമങ്ങാട് നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അരുവിക്കര സ്വദേശി രേഷ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 23 വയസ്സായിരുന്നു. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ തുറന്നു നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സംഭവ സമയത്ത് ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു.
Post Your Comments