ഓണം വിപണി ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ‘സിംഗപ്പൂരിലേക്ക് 10 ദിവസത്തെ ടൂർ പാക്കേജ്, ഗിഫ്റ്റ് വൗച്ചർ, ഏറ്റവും പുതിയ വേർഷൻ ഐഫോൺ’ എന്നിങ്ങനെയുള്ള ആകർഷകമായ തലക്കെട്ടോടുകൂടിയാണ് ഉപഭോക്താക്കളുടെ ഫോണിലേക്ക് വ്യാജ ലിങ്കുകൾ എത്തുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഇവയൊക്കെ സ്വന്തമാക്കാം എന്നതാണ് തട്ടിപ്പുകാരുടെ വാഗ്ദാനം. അതിനാൽ, ഇത്തരത്തിലുള്ള വ്യാജ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്.
ഓണം, ക്രിസ്തുമസ് പോലെയുള്ള ഉത്സവ വിപണി ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുകൾ സജീവമാകാറുണ്ട്. സംസ്ഥാനത്ത് നിരവധി പേരാണ് ഉത്സവകാല തട്ടിപ്പുകളിൽ വീഴുന്നത്. 50 വയസിന് മുകളിലുള്ള സ്ത്രീകളാണ് ഇരയായവരിൽ കൂടുതലുമെന്നാണ് പോലീസിന്റെ കണക്കുകൾ. വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകൾ മുഖാന്തരമാണ് വ്യാജ ലിങ്കുകൾ പ്രധാനമായും പ്രചരിക്കുന്നത്. പലപ്പോഴും പ്രമുഖ കമ്പനികളുടെ പേരും മറ്റു വിവരങ്ങളും നൽകിയാണ് ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുന്നത്. എന്നാൽ, ഇത്തരം പ്രമുഖ കമ്പനികളുടെ പേരിലെ അക്ഷരങ്ങളിൽ നിന്ന് ചെറിയ വ്യത്യാസം തട്ടിപ്പുകാർ നൽകുന്ന പേരുകളിൽ ഉണ്ടാകും.
Also Read: ശബരിമല: തിരുവോണ പൂജകൾക്കായി നട ഇന്ന് തുറക്കും
ലിങ്കിൽ ക്ലിക്ക് ചെയ്തുള്ള തട്ടിപ്പുകൾക്ക് പുറമേ, ഓണവുമായി ബന്ധപ്പെട്ട സർവ്വേ നടത്തുന്ന തട്ടിപ്പുകളും വർദ്ധിച്ചിട്ടുണ്ട്. 500 രൂപ മാത്രം രജിസ്ട്രേഷൻ ഫീസ് നൽകി സർവ്വേ ആരംഭിക്കുകയും, സർവ്വേ പൂർത്തിയായാൽ 10 ലക്ഷം രൂപ ലഭിക്കുമെന്നുമാണ് വാഗ്ദാനം. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ വിവരങ്ങൾ മുഴുവനായും ഹാക്കർമാർ സ്വന്തമാക്കുന്നതാണ്. ഓണത്തോടനുബന്ധിച്ച് വീട്ടുപകരണങ്ങൾ 50 ശതമാനം വിലക്കിഴിവിൽ നൽകുന്ന ഡിസ്കൗണ്ട് ഓഫറുകളും നിരവധിയാണ്. അതിനാൽ, ഇത്തരത്തിലുള്ള തട്ടിപ്പുകൾക്കെതിരെ ഉപഭോക്താക്കൾ കർശന ജാഗ്രത പുലർത്തണം.
Post Your Comments