Latest NewsNewsIndia

ചന്ദ്രോപരിതലത്തിലെ സ്ഥലത്തിന് പേരിടുന്ന പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

ചന്ദ്രന്റെ അവകാശി പ്രധാനമന്ത്രിയാണോ എന്ന് പരിഹാസം

ന്യൂഡല്‍ഹി: ചന്ദ്രയാന്‍-3 ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തിയെന്നു പേരിട്ടതിനെച്ചൊല്ലി കോണ്‍ഗ്രസ്-ബി.ജെ.പി വാക്പോര്. ചന്ദ്രോപരിതലത്തിലെ ഒരു സ്ഥലത്തിനു പേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവകാശമില്ലാത്തതിനാല്‍ ഈ പേര് പരിഹാസ്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റാഷിദ് ആല്‍വി പറഞ്ഞു.

Read Also: അടുത്തത് സൂര്യൻ; ചാന്ദ്ര ദൗത്യത്തിന് ചിലവായതിന്റെ പകുതി? ആദിത്യ-എൽ1 നെ കുറിച്ച് അറിയേണ്ടതെല്ലാം

‘ഇപ്പോഴത്തെ നടപടിയില്‍ ലോകം മുഴുവന്‍ ചിരിക്കും. ചന്ദ്രനിലെ ഒരു പോയിന്റിനു പേരിടാന്‍ പ്രധാനമന്ത്രിക്ക് എന്ത് അവകാശമാണുള്ളത്. അവിടെ നമ്മുടെ ലാന്‍ഡര്‍ ഇറങ്ങി, അത് വളരെ നല്ലതാണ്, അതില്‍ നമുക്ക് അഭിമാനമുണ്ട്, അക്കാര്യത്തില്‍ സംശയമില്ല. പക്ഷേ നമ്മള്‍ ചന്ദ്രന്റ ഉടമയല്ല’- റാഷിദ് ആല്‍വി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍, വിജയകരമായ ചന്ദ്രയാന്‍-1 ദൗത്യം പൂര്‍ത്തിയാക്കി പേടകം ഇടിച്ചിറങ്ങിയ സ്ഥലത്തിന് ജവഹര്‍ പോയിന്റ് എന്ന പേരിട്ടതു ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി ഇതിനെ പ്രതിരോധിക്കുന്നത്. മോദി സ്വന്തം പേരോ ഏതെങ്കിലും ബി.ജെ.പി നേതാക്കളുടെ പേരോ അല്ല ചന്ദ്രയാന്‍ 3 ലാന്‍ഡിങ് സൈറ്റിനു നല്‍കിയതെന്നും ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, ജവഹര്‍ലാല്‍ നെഹ്റുവുമായി ഇതിനെ താരതമ്യം ചെയ്യാന്‍ പാടില്ലെന്നാണ് ആല്‍വിയുടെ മറുവാദം. ഐ.എസ്.ആര്‍.ഒ ഇന്നത്തെ നിലയിലായതിനു പിന്നില്‍ നെഹ്റുവാണ്. 1962-ല്‍ വിക്രം സാരാഭായിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും ചേര്‍ന്നാണ് ഐ.എസ്.ആര്‍.ഒ സ്ഥാപിച്ചത്. അതു വ്യത്യസ്തമായ കാര്യമാണ്. മോദി ചെയ്യുന്നത് രാഷ്ട്രീയവത്കരണമാണെന്നും ആല്‍വി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button