Latest NewsNewsIndia

ക്ലാസ് മുറിയിലെ ബോര്‍ഡില്‍ ജയ് ശ്രീറാം എന്ന് എഴുതിയ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചു: അധ്യാപകനെതിരെ കേസ്

ജമ്മു കശ്മീർ: വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. കത്വയിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ നടന്ന സംഭവത്തിൽ, ക്ലാസ് മുറിയുയിലെ ബ്ലാക്ക് ബോര്‍ഡില്‍ ജയ് ശ്രീറാം എന്ന് എഴുതിയതിന്റെ പേരിലാണ് അധ്യാപകന്‍ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥി വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ, വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിഷയത്തിൽ അധ്യാപകനും സ്‌കൂള്‍ പ്രിന്‍സിപ്പലിനും എതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ സെക്ഷന്‍ 75 (കുട്ടികളോടുള്ള ക്രൂരത) പ്രകാരവുമാണ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിന് പിന്നാലെ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button