Latest NewsKeralaNews

ഓണവിരുന്ന് സംഘടിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണവിരുന്ന് സംഘടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച ഉച്ചയ്ക്ക് നിയമസഭാ അങ്കണത്തിലാണ് വിരുന്ന് നടന്നത്. മുഖ്യമന്ത്രിയും ഭാര്യ കമലയും അതിഥികളെ സ്വീകരിച്ചു. സ്പീക്കർ എ എൻ ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, കെ കൃഷ്ണൻകുട്ടി, ജി ആർ അനിൽ, അഹമ്മദ് ദേവർകോവിൽ, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.

Read Also: ‘പിണറായി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ പ്രവൃത്തികൾക്കെതിരെ ഷാജൻ നടത്തിയ ഒറ്റയാൾ പോരാട്ടത്തിന്റെ വിജയം’: കൃഷ്ണ കുമാർ

എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, ചീഫ് സെക്രട്ടറി ഡോ വി വേണു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേസ് സാഹിബ്, സംസ്ഥാന ഇലക്ഷൻ കമ്മീഷണർ ഷാജഹാൻ, മുഖ്യ വിവരാവകാശ കമ്മീഷണർ വിശ്വാസ് മേത്ത, മുൻ ചീഫ് സെക്രട്ടറി ഡോ വി പി ജോയ്, മുൻ ഡിജിപിമാരായ ലോക്‌നാഥ് ബെഹ്‌റ, അനിൽകാന്ത്, ഇ പി ജയരാജൻ, പി ശ്രീരാമകൃഷ്ണൻ, ജോൺബ്രിട്ടാസ്, അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ കരുൺ, ശ്രീകുമാരൻ തമ്പി, ഒ രാജഗോപാൽ, പന്ന്യൻ രവീന്ദ്രൻ, ബിനോയ് വിശ്വം, ജേക്കബ് പുന്നൂസ്, മധുസുദനൻ നായർ, മധുപാൽ, പ്രേംകുമാർ, ഓമനക്കുട്ടി, നിർമാതാവ് സുരേഷ്‌കുമാർ, മേനക സുരേഷ്‌കുമാർ, ജി എസ് പ്രദീപ്, രമേശ് നാരായണൻ, സ്വാമി ശുഭാംഗാനന്ദ, ഗുരുരത്‌നം ജ്ഞാനതപസ്വി, ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്‌ളിമിസ്, ഡോ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ജോസഫ് മാർ ഗ്രിഗോറിയോസ്, മാത്യൂസ് മാർ തിൽവാനോസ്, ബിഷപ്പ് മാർ മാത്യു അറയ്ക്കൽ, പാളയം ഇമാം വി വി സുഹൈബ് മൗലവി, രാജസേനൻ, ഭീമൻ രഘു, വകുപ്പ് സെക്രട്ടറിമാർ, കല, രാഷ്ട്രീയ, സാംസ്‌കാരിക, ബിസിനസ് രംഗത്തെ പ്രമുഖർ, മത മേലധ്യക്ഷൻമാർ, ആത്മീയ നേതാക്കൾ, മാധ്യമ മേധാവികൾ, മാധ്യമ പ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

Read Also: അന്യഗ്രഹജീവികള്‍ നമ്മുടെ സൗരയൂഥത്തില്‍ ഉണ്ട്, അവര്‍ ഈ ഒരു ഗ്രഹത്തില്‍ വസിക്കുന്നുവെന്ന് വെളിപ്പെടുത്തി നാസ

shortlink

Related Articles

Post Your Comments

Related Articles


Back to top button