Latest NewsNewsIndia

‘ഇനിയും വേഗത്തിൽ വളരാൻ കഴിയും’: 10 വർഷത്തെ ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് മനസ് തുറന്ന് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തിന്റെ നിലവിലെ ശക്തമായ വളർച്ചയിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ദശാബ്ദത്തിന് മുമ്പ്, ലോകത്തെ ദുർബലമായ രാജ്യങ്ങളുടെ പട്ടികയിൽ ആയിരുന്നു ഇന്ത്യയെ കണക്കാക്കിയിരുന്നതെന്ന് പറഞ്ഞ അദ്ദേഹം, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയെന്നും ചൂണ്ടിക്കാട്ടി. ബിസിനസ് ടുഡേ മാഗസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

’10 വർഷത്തിനുള്ളിൽ, ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യ മാറിയിരിക്കുന്നു. 10 വർഷത്തിനുള്ളിൽ മികച്ച പ്രവർത്തനങ്ങൾ നടക്കുന്ന, വലിയ വളർച്ചയ്ക്ക് സാധ്യതകളുള്ള രാജ്യമായാണ് ഇന്ത്യയെ ഇപ്പോൾ കാണുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറും. സമീപകാലത്തായി ഗവൺമെന്റിന്റെ അടിസ്ഥാന സൗകര്യ വികസനം ജനക്കൂട്ടത്തെ സഹായിക്കുന്നു. ജിഡിപിയുടെ ശതമാനത്തിൽ ഇന്ത്യയിലെ മൊത്ത സ്ഥിര മൂലധന രൂപീകരണം 34 ശതമാനമാണ്, 2013-14 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.

അടുത്ത കാലത്തായി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും, അത് ഗുണം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇനിയും അതിവേഗം വളരാന് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. മിക്ക രാജ്യങ്ങളേക്കാളും വേഗത്തിൽ ഇന്ത്യ വളരുന്നുവെന്നും രാജ്യത്തെ പൗരന്മാർക്ക് അതിന്റെ ക്രെഡിറ്റ് നൽകുന്നതായും പ്രധാനമന്ത്രി മോദി അറിയിച്ചു. എന്നിരുന്നാലും, രാജ്യത്തിന് കൂടുതൽ വേഗത്തിൽ വളരാനുള്ള കഴിവുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഈ സാമ്പത്തിക വർഷത്തിൽ ശക്തമായ ആഭ്യന്തര ഉപഭോഗം, കുറഞ്ഞുവരുന്ന പണപ്പെരുപ്പം, ശക്തമായ വിദേശനാണ്യ പ്രവാഹം എന്നിവയുടെ പിൻബലത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഭാവി പാതയെക്കുറിച്ച് പ്രധാനമന്ത്രി ശുഭാപ്തിവിശ്വാസം പുലർത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button