Latest NewsKeralaNews

സംസ്ഥാന സർക്കാരിന്റെ നാഷണല്‍ സര്‍വ്വീസ് സ്കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാഷണൽ സർവ്വീസ് സ്‌കീം അവാർഡുകൾ (2021-22) പ്രഖ്യാപിച്ചു. മികച്ച ഡയറക്ടറേറ്റായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്‌മെന്റിനെയും (IHRD), മികച്ച സർവ്വകലാശാലയായി കേരള സർവ്വകലാശാലയേയും തിരഞ്ഞെടുത്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ഇത് ക്ഷമിക്കാനാവില്ല: കർശന നടപടിയെടുക്കാൻ സർക്കാർ നിർദ്ദേശം, യുപിയിലെ അധ്യാപികയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

മികച്ച എൻഎസ്എസ്. യൂണിറ്റുകൾക്കുള്ള പുരസ്‌ക്കാരം 10 യൂണിറ്റുകളും മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്കുള്ള പുരസ്‌ക്കാരം 10 പേരും പങ്കിട്ടു. അവാർഡുകൾ സെപ്തംബർ അവസാനം തൃശ്ശൂരിൽ വച്ച് സമ്മാനിക്കും.

Read Also: ഐഎസ്ആർഒയിലെ പ്രതിഭകളെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി: ആഹ്ലാദം പങ്കുവെച്ച് ശാസ്ത്രജ്ഞർ

shortlink

Related Articles

Post Your Comments

Related Articles


Back to top button