ഏഥന്‍സ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രീക്ക് സന്ദര്‍ശനത്തിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച പാക് അനുകൂല സംഘടനാ പ്രതിനിധികളെ പോലീസ് തടഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം സെന്‍ട്രല്‍ ഏഥന്‍സിലെ ഒമോണിയയില്‍ ഗ്രീക്ക് അസോസിയേഷന്‍ ഓഫ് ഫ്രണ്ട്സ് ഓഫ് കശ്മീര്‍ എന്ന സംഘടന പ്രതിഷേധ പ്രകടനം ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ദേശീയ ഭീഷണി ചൂണ്ടിക്കാട്ടി പ്രതിഷേധം പോലീസ് അടിച്ചമര്‍ത്തിയതായി ഗ്രീക്ക് വാര്‍ത്താ ഏജന്‍സി അറിയിച്ചു.
പ്രദേശത്തെ സാമൂഹിക-സാമ്പത്തിക ജീവിതത്തെ ഈ പ്രതിഷേധ പ്രകടനം തടസ്സപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ഗ്രീക്ക് അധികൃതര്‍ പറഞ്ഞു.
ഈ സംഘടനയ്ക്ക് പിന്നില്‍ പാകിസ്ഥാനാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സൈപ്രസില്‍ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാന്‍ പാകിസ്ഥാന്‍, അസര്‍ബൈജാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ കൈക്കോര്‍ത്തിരിക്കുകയാണെന്ന് ഗ്രീസ് ചൂണ്ടിക്കാട്ടുന്നു. അസ്ഥിരതയ്ക്ക് തുടക്കമിട്ട തുര്‍ക്കിയെ സഹായിക്കാന്‍ പാകിസ്ഥാന്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Post Your Comments