കൊച്ചി: ‘മേപ്പടിയാന്‍’ സിനിമയ്ക്ക് ലഭിച്ച അവാര്‍ഡ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയവര്‍ക്കുള്ള മറുപടിയാണെന്ന് സംവിധായകന്‍ വിഷ്ണു മോഹന്‍. മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരമാണ് മേപ്പടിയാന്‍ ചിത്രത്തിലൂടെ വിഷ്ണു മോഹന്‍ നേടിയത്. മേപ്പടിയാന്‍ എന്ന സിനിമയെ മോശമെന്ന് ചിത്രീകരിക്കാന്‍ വലിയ രീതിയില്‍ ശ്രമം നടന്നു എന്നും ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമം എന്നതുൾപ്പെടെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉയർന്നതെന്നും വിഷ്ണു മോഹന്‍ പറഞ്ഞു.
‘മേപ്പടിയാന്‍ എന്ന സിനിമയെ മോശമെന്ന് ചിത്രീകരിക്കാന്‍ വലിയ രീതിയില്‍ ശ്രമം നടന്നു. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമം അടക്കം അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ അതുമായി ബന്ധപ്പെട്ട് കേട്ടു. എന്റെ ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് സത്യം അറിയാം. ഡീഗ്രേഡിങ് വല്ലാതെ വേദനിപ്പിച്ചിരുന്നു,’ വിഷ്ണു മോഹൻ വ്യക്തമാക്കി.
പുതുപ്പള്ളി; തിരഞ്ഞെടുപ്പ് ചരിത്രം, വിജയത്തുടക്കം കോൺഗ്രസിന്
ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മേപ്പടിയാന്‍ കഴിഞ്ഞ വര്‍ഷം ജനുവരി 14ന് ആണ് റിലീസ് ചെയ്തത്. ചിത്രം താരം തന്നെയാണ് നിര്‍മ്മിച്ചത്. ചിത്രത്തില്‍ സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചത് അടക്കം വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍, ഒരു രാഷ്ട്രീയ അജണ്ട പറയാൻ വേണ്ടി ഒരു സിനിമയെടുക്കാന്‍ കോടികള്‍ തന്റെ കയ്യിലില്ല എന്ന് ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments