പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സിൽ വാർത്തകളുടെ റീച്ച് കുറയാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, എക്സിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളുടെ തലക്കെട്ട് പ്രദർശിപ്പിക്കില്ലെന്ന് മസ്ക് അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് വാർത്തകളുടെ റീച്ചും കുറയുക. പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിക്കുന്ന വാർത്താ ലേഖനങ്ങളിലേക്കുള്ള ലിങ്കുകളിൽ നിന്ന് ലീഡ് ഇമേജ് മാത്രം നിലനിർത്തിക്കൊണ്ട് തലക്കെട്ടും വാചകവും നീക്കം ചെയ്യാനാണ് എക്സിന്റെ തീരുമാനം.
സാധാരണയായി വാർത്താ ലിങ്കുകൾ ഉപഭോക്താക്കളുടെ ടൈംലൈനിൽ ഒരു ചിത്രം, കോഴ്സ്, ചുരുക്കിയ തലക്കെട്ട് എന്നിവ ‘കാർഡുകൾ’ ആയാണ് വരാറുള്ളത്. എന്നാൽ, പുതിയ അപ്ഡേഷനിൽ നിന്ന് തലക്കെട്ട് നീക്കം ചെയ്യാനാണ് മസ്കിന്റെ പദ്ധതി. ഉപഭോക്താക്കളിലേക്ക് സബ്സ്ക്രിപ്ഷൻ സേവനം എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് പ്രത്യേക ആനുകൂല്യം ലഭിക്കുന്നതാണ്.
Also Read: കെ ഫോൺ: സംസ്ഥാന സർക്കാരിന് 36.35 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് എജി
ദിവസങ്ങൾക്കു മുൻപ് മാധ്യമ പ്രവർത്തകർക്ക് പ്രത്യേക ഓഫർ എക്സ് പ്രഖ്യാപിച്ചിരുന്നു. എക്സിൽ ലേഖനങ്ങൾ നേരിട്ട് പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന മാധ്യമ പ്രവർത്തകർക്ക് ഉയർന്ന വരുമാനവും അവസരവും നൽകുമെന്നാണ് മസ്കിന്റെ വാഗ്ദാനം. ഈ ആനുകൂല്യം എപ്പോൾ ലഭ്യമാകുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ മസ്ക് പുറത്തുവിട്ടിട്ടില്ല.
Post Your Comments