വാഷിംഗ്ടണ്‍: ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനിലിറങ്ങിയതില്‍ ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ട്വിറ്ററിലൂടെയാണ് (എക്സ്) ഇന്ത്യന്‍ ബഹിരാകാശ മേഖലയ്ക്ക് ആശംസകളുമായി യു.എസ് വൈസ്പ്രസിഡന്റ് എത്തിയത്.
Read Also: യുട്യൂബറായ ആയുർവേദ ഡോക്ടർ ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ: കേസെടുത്ത് പൊലീസ്
‘ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുളള എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍ എത്തിയിരിക്കുന്നത്. ബഹിരാകാശ മേഖലയില്‍ ഇന്ത്യയുമായി പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ യു.എസിന് അഭിമാനമുണ്ട്’, കമല ഹാരിസ് ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയിലെ യുഎസ് അംബാസിഡറും അഭിനന്ദനങ്ങളുമായി രംഗത്തെത്തി. ചന്ദ്രയാന്‍ 3 വിജയകരമായി മാറി. ഇന്ത്യയ്ക്കും ചന്ദ്രയാന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒ ടീമിനും ശാസ്ത്രജ്ഞമാര്‍ക്കും അഭിനന്ദനങ്ങള്‍, എക്സില്‍ അദ്ദേഹം കുറിച്ചു.
Post Your Comments