Latest NewsNewsTechnology

ചന്ദ്രയാൻ-3 മഹാക്വിസിൽ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ദീർഘിപ്പിച്ചു, പുതുക്കിയ തീയതി അറിയാം

ഐഎസ്ആർഒയുടെ സഹകരണത്തോടെ MyGov ആണ് ചന്ദ്രയാൻ-3 മഹാക്വിസ് സംഘടിപ്പിക്കുന്നത്

ചന്ദ്രയാൻ-3 മഹാക്വിസിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ദീർഘിപ്പിച്ച് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ. ഇതോടെ, ക്വിസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒക്ടോബർ 31 വരെ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഐഎസ്ആർഒയുടെ സഹകരണത്തോടെ MyGov ആണ് ചന്ദ്രയാൻ-3 മഹാക്വിസ് സംഘടിപ്പിക്കുന്നത്. അപേക്ഷകർക്ക് MyGov-യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം രജിസ്റ്റർ ചെയ്യാവുന്നതാണ്.

പൊതുജനങ്ങളിൽ ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ചും, ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് ചന്ദ്രയാൻ-3 മഹാക്വിസ് സംഘടിപ്പിക്കുന്നത്. ഈ ക്വിസിലൂടെ ബഹിരാകാശ സംരംഭങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ അവസരം ലഭിക്കുന്നതാണ്. ബഹിരാകാശ ശാസ്ത്രം, ചന്ദ്രയാൻ-3, ബഹിരാകാശ പര്യവേഷണവുമായി ബന്ധപ്പെട്ട പൊതുവിജ്ഞാനം എന്നിവയിൽ നിന്നാണ് ചോദ്യങ്ങൾ ഉണ്ടാവുക. ഓരോ ചോദ്യത്തിനും 4 ഓപ്ഷനുകൾ ഉണ്ടായിരിക്കുന്നതാണ്.

Also Read: ദുബായ്-അമൃത്സർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കറാച്ചിയിൽ അടിയന്തരമായി ഇറക്കി

ക്വിസ് മത്സരത്തിലൂടെ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് 1,00,000 രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം ലഭിക്കുന്നവർക്ക് 75,000 രൂപയും മൂന്നാം സമ്മാനം ലഭിക്കുന്നവർക്ക് 50,000 രൂപയുമാണ് ലഭിക്കുക. മികച്ച പ്രകടനം കാഴ്ചവെക്കുന്ന 100 പേർക്ക് 2,000 രൂപയും 200 പേർക്ക് 1,000 രൂപയും പ്രോത്സാഹന സമ്മാനം എന്ന നിലയിൽ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button