ന്യൂഡല്‍ഹി: ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍ 3 പേടകം ലാന്‍ഡ് ചെയ്ത സ്ഥലത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘ശിവ ശക്തി’ എന്ന പേരിന് അംഗീകാരം ലഭിച്ചു. പേര് പ്രഖ്യാപിച്ച് ഏഴുമാസത്തിന് ശേഷം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന (ഐഎയു) ആണ് ശിവ ശക്തി എന്ന പേര് അംഗീകരിച്ചത്.
Read Also: ഹോളി ദിവസമായ നാളെ ചന്ദ്രഗ്രഹണം, പ്രതിഭാസം 100 വർഷങ്ങൾക്ക് ശേഷം
ചന്ദ്രയാന്‍ മൂന്നിന്റെ വിക്രം ലാന്‍ഡറാണ് കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ഇറങ്ങിയ സ്ഥലം ഇനി മുതല്‍ ശിവ ശക്തി എന്ന പേരില്‍ അറിയപ്പെടുമെന്നാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഐഎയു വര്‍ക്കിങ് ഗ്രൂപ്പാണ് വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് നല്‍കിയ ശിവ ശക്തി എന്ന പേര് അംഗീകരിച്ചത്.
ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങി മൂന്ന് ദിവസത്തിന് ശേഷം ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആന്റ് കമാന്‍ഡ് നെറ്റ് വര്‍ക്കില്‍ വച്ചാണ് മോദി ശിവ ശക്തി എന്ന പേര് പ്രഖ്യാപിച്ചത്.’ശിവനില്‍, മനുഷ്യരാശിയുടെ ക്ഷേമത്തിനുള്ള തീരുമാനങ്ങള്‍ ഉണ്ട്. ആ തീരുമാനങ്ങള്‍ നിറവേറ്റാന്‍ ശക്തി നമുക്ക് കരുത്ത് നല്‍കുന്നു. ചന്ദ്രന്റെ ഈ ശിവശക്തി ബിന്ദു ഹിമാലയവും കന്യാകുമാരിയും തമ്മിലുള്ള ബന്ധത്തിന്റെ ഒരു ബോധം നല്‍കുന്നു’, അന്ന് പേര് പ്രഖ്യാപിച്ച് മോദി പറഞ്ഞ വാക്കുകളായിരുന്നു ഇത്.
Post Your Comments