![](/wp-content/uploads/2023/06/jail.jpg)
മധുര: അമ്മയെ ശുശ്രൂഷിക്കണമെന്ന കളക്ടറുടെ ഉത്തരവ് അനുസരിക്കാത്ത മകന് 3 മാസം തടവുശിക്ഷ. അമ്മയ്ക്ക് മാസം 5000 രൂപ നല്‍കണമെന്ന് ജൂലൈയില്‍ പുറത്തിറക്കിയ ഉത്തരവ് പാലിക്കാത്തതിനാണ് ആര്‍ഡിഒ ശിക്ഷ വിധിച്ചത്. തമിഴ്‌നാട് മധുരയിലാണ് സംഭവം. തിരുച്ചെന്തൂര്‍ റെവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എം ഗുരുചന്ദ്രനാണ് എറാള്‍ താലൂക്കിലെ വാഴവല്ലന്‍ സ്വദേശിയായ ഇ മലൈയമ്മാള്‍ പരാതി നല്‍കിയത്.
മകനായ ഇ മുത്തുകുമാര്‍ സംരക്ഷിക്കുന്നില്ലെന്നും ശുശ്രൂഷിക്കുന്നില്ലെന്നും വിശദമാക്കിയായിരുന്നു പരാതി. പരാതിയില്‍ അന്വേഷണം നടത്തിയാണ് ആര്‍ഡിഒ മുത്തുകുമാറിനോട് മാസം തോറും അമ്മയ്ക്ക് 5000 രൂപ നല്‍കാനും അമ്മയെ സംരക്ഷിക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ മകന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും സഹായധനം നല്‍കുന്നില്ലെന്നും വ്യക്തമാക്കി ജൂലൈ 31നാണ് മാതാവ് കളക്ടര്‍ക്ക് പരാതി നല്‍കിയത്.
ഇതോടെയാണ് ശക്തമായ നടപടി എടുക്കാന്‍ കളക്ടര്‍ ആര്‍ഡിഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. മുത്തുകുമാറിനെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത് പേരൂറാണി സബ് ജയിലിലേക്ക് മാറ്റി.
Post Your Comments