കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് നിയമോപദേശം തേടി. ഡോക്ടര്‍മാരെയും നഴ്‌സുമാരേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പൊലീസ് നിയമോപദേശം തേടിയത്. റേഡിയോളജിസ്റ്റിനെ അവസാന നിമിഷം മാറ്റിയതിലും അന്വേഷണമുണ്ടാകും.
ഹര്‍ഷിനയുടെ ശസ്ത്രക്രിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരെയും ഒപ്പമുണ്ടായിരുന്ന നഴ്‌സുമാരേയും കേസില്‍ പ്രതി ചേര്‍ക്കാനാണ് പൊലീസ് നീക്കം. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡില്‍ റേഡിയോളജിസ്റ്റ് പങ്കെടുത്തിരുന്നു. ആദ്യ ഘട്ടത്തില്‍ തീരുമാനിച്ചിരുന്ന റേഡിയോളജിസ്റ്റല്ല പിന്നീട് പങ്കെടുത്തത്. യോഗത്തില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കും.
2017ൽ മൂന്നാമത്തെ പ്രസവശസ്ത്രകിയയ്‌ക്ക് ശേഷം ശാരീരിക അസ്വാസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് തന്റെ വയറ്റിൽ കത്രിക കുടുങ്ങിയതായി അടിവാരം സ്വദേശിയായ ഹർഷിന തിരിച്ചറിഞ്ഞത്. ശസ്ത്രക്രിയയ്‌ക്കിടെ മറന്നു വെച്ച കത്രിക മൂത്ര സഞ്ചിയിൽ കുത്തി നിൽക്കുകയായിരുന്നു. പല ആശുപത്രികളിലും പരിശോധന നടത്തിയെങ്കിലും വ്യക്തമായ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. പീന്നിട് സിടി സ്കാനിലാണ് മൂത്ര സഞ്ചിയിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.
Post Your Comments