Latest NewsNewsSaudi ArabiaGulf

ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു

റിയാദ്:  ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികള്‍ രക്ഷപ്പെട്ടു. സൗദി അറേബ്യയിലെ അല്‍ഹസയിലാണ് സംഭവം. സ്‌കൂള്‍ വിട്ടതിന് ശേഷം അല്‍ഹസയില്‍ വിദ്യാര്‍ത്ഥിനികളുമായി പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ല. തലനാരിഴയ്ക്കാണ് വിദ്യാര്‍ത്ഥിനികള്‍ രക്ഷപ്പെട്ടത്.

Read Also: രാജ്യം ചന്ദ്രയാന്റെ വിജയം ആഘോഷിക്കുമ്പോൾ മമത ബാനർജി സോഷ്യൽ മീഡിയയുടെ പരിഹാസത്തിന് പാത്രമായി; കാരണമിത്

ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടും കൊടുംചൂടുമാണ് തീപിടിത്തത്തിന് കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു. തീ പടരുന്നത് കണ്ട ഉടന്‍ തന്നെ ബസിലെ ഡ്രൈവര്‍ ബസ് നിര്‍ത്തി മുഴുവന്‍ വിദ്യാര്‍ത്ഥിനികളെയും പുറത്തെത്തിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനികള്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് അദ്ധ്യാപകരും രക്ഷിതാക്കളും. അതേസമയം, ഏത് സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടതെന്ന വിവരം പുറത്തുവന്നിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button