KollamNattuvarthaLatest NewsKeralaNews

അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ടി​പ്പ​ർലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പു​ത്തൂ​ർ ചെ​റു പൊ​യ്ക ഭ​ജ​ന​മ​ഠം മ​നീ​ഷാ ഭ​വ​നി​ൽ ഗി​രി​ജാ​കു​മാ​രി(54) ആ​ണ് മ​രി​ച്ച​ത്

കൊ​ട്ടാ​ര​ക്ക​ര: അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ടി​പ്പ​ർലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ച് ഭ​ർ​ത്താ​വി​നൊ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ​പു​ത്തൂ​ർ ചെ​റു പൊ​യ്ക ഭ​ജ​ന​മ​ഠം മ​നീ​ഷാ ഭ​വ​നി​ൽ ഗി​രി​ജാ​കു​മാ​രി(54) ആ​ണ് മ​രി​ച്ച​ത്.​ സ്കൂ​ട്ട​ർ ഓടി​ച്ചി​രു​ന്ന ഭ​ർ​ത്താ​വ് സു​ന്ദ​രേ​ശ​നെ (58) പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ‘രാകേഷ് റോഷൻ ചന്ദ്രനിൽ ജാദുവിനെ കണ്ടെത്തി’; മമത ബാനർജിക്ക് പറ്റിയ അമളി ആഘോഷിച്ച് സോഷ്യൽ മീഡിയ, ചിരി പൂരം

ഇ​ന്ന​ലെ രാവിലെ 11-ഓടെ പു​ത്തൂ​ർ -ചീ​ര​ങ്കാ​വ് റോ​ഡി​ൽ പൊ​രീ​ക്ക​ലി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. പു​ത്തൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യ സ്കൂ​ട്ട​റി​ൽ പി​ന്നാ​ലെ​യെ​ത്തി​യ ടി​പ്പ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ ത​ല​യി​ടി​ച്ചു വീ​ണ ഗി​രി​ജാ​കു​മാ​രി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ലോറി ക​യ​റി​യി​റ​ങ്ങി ത​ൽ​ക്ഷ​ണം മ​രി​യ്ക്കു​ക​യാ​യി​രു​ന്നു.

സംഭവത്തിൽ, എ​ഴു​കോ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button