KeralaLatest NewsNews

ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണം ഏറ്റവും കൂടുതൽ കേരളത്തിൽ, പുതിയ റിപ്പോർട്ടുമായി ആർപിഎഫ്

വടക്കൻ ജില്ലകളിലാണ് ഏറ്റവും അധികം ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്

രാജ്യത്ത് ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലെന്ന് ഇന്ത്യൻ റെയിൽവേ. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നൽകിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പരാമർശിച്ചിരിക്കുന്നത്. കേരളത്തിൽ സമീപ കാലയളവിൽ ട്രെയിനുകൾക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത് വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 3 തവണ വന്ദേ ഭാരതിനും, മറ്റ് ട്രെയിനുകൾക്കും നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനെ തുടർന്ന് വലിയ തോതിലുള്ള കേടുപാടുകളാണ് സംഭവിച്ചിരിക്കുന്നത്.

വടക്കൻ ജില്ലകളിലാണ് ഏറ്റവും അധികം ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോഴിക്കോടിനും മംഗലാപുരത്തിനും ഇടയിലാണ് ട്രെയിനുകൾക്ക് നേരെ ഇതുവരെ നടന്ന ആക്രമണങ്ങളിൽ ഭൂരിഭാഗവും. കഴിഞ്ഞ 22 മാസത്തിനിടെ 55 ആക്രമണങ്ങൾ ട്രെയിനിന് നേരെ ഉണ്ടായിട്ടുണ്ട്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന കണക്കാണെന്ന് ആർപിഎഫ് വ്യക്തമാക്കി. കേരളത്തിലെ ട്രെയിൻ സർവീസുകൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആർപിഎഫ് തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ട്രെയിനുകൾക്ക് കനത്ത സുരക്ഷ ഏർപ്പെടുത്താൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും ആലോചനകളും അന്തിമ ഘട്ടത്തിലാണ്.

Also Read: പിരിച്ചുവിടൽ വിവാദം: വാദി പ്രതിയായി, സതിയമ്മ വ്യാജരേഖ ചമച്ചെന്ന് പൊലീസിൽ പരാതി നൽകി ലിജിമോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button