ThiruvananthapuramLatest NewsKeralaNattuvarthaNews

മ​ദ്യ​പി​ച്ചു ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത് ചോ​ദ്യം ചെ​യ്‌​ത​യാ​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പിച്ചു: പ്രതി പിടിയിൽ

ശാ​സ്ത​വ​ട്ടം ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​ട​യി​ൽ വീ​ട്ടി​ൽ​നി​ന്ന്​ കു​ട്ട​ൻ എ​ന്ന ശ്രീ​ലാ​ലി​(38)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

മം​ഗ​ല​പു​രം: മ​ദ്യ​പി​ച്ചു ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത് ചോ​ദ്യം ചെ​യ്‌​ത​യാ​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി അ​റ​സ്റ്റിൽ. ശാ​സ്ത​വ​ട്ടം ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​ട​യി​ൽ വീ​ട്ടി​ൽ​നി​ന്ന്​ കു​ട്ട​ൻ എ​ന്ന ശ്രീ​ലാ​ലി​(38)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. മം​ഗ​ല​പു​രം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​യി​ലൂ​ർ ശാ​സ്ത​വ​ട്ടം പു​റ​മ്പോ​ക്കി​ൽ വീ​ട്ടി​ൽ ചെ​ല്ല​യ്യ​നെ​യാ​ണ് പ്ര​തി വെ​ട്ടു​ക​ത്തി​കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്.

Read Also : അഞ്ചാം ക്ലാസുകാരിയെ തട്ടികൊണ്ട് പോകാൻ ശ്രമം: ബീഹാർ സ്വദേശി പിടിയിൽ, സംഭവം കായംകുളത്ത്

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12.30 ഓ​ടെ​യാ​ണ് സം​ഭ​വം നടന്നത്. മ​ദ്യ​പി​ച്ചെ​ത്തി​യ ശ്രീ​ലാ​ൽ റോ​ഡി​ൽ കി​ട​ന്ന്​ അ​സ​ഭ്യം പ​റ​യു​ക​യും മൈ​ക്ക് സെ​റ്റ് കെ​ട്ടി​ക്കൊ​ണ്ടു​നി​ന്ന യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഇ​തു​ക​ണ്ട ചെ​ല്ല​യ്യ​ൻ ശ്രീ​ലാ​ലി​നെ പ​റ​ഞ്ഞു വി​ല​ക്കി​യ​തി​ന്റെ ദേ​ഷ്യ​ത്തി​ലാ​ണ് വെ​ട്ടി​യ​ത്.

ശ്രീ​ലാ​ൽ സ​ഹോ​ദ​രി​യെ വെ​ട്ടി​യ കേ​സി​ലെ​യും പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button