WayanadNattuvarthaLatest NewsKeralaNews

ക​ഞ്ചാ​വ് കൈ​വ​ശം​വെ​ച്ച കേസ്: പ്ര​തി​ക്ക് ര​ണ്ടു​കൊ​ല്ലം ക​ഠി​ന​ത​ട​വും പി​ഴ​യും

കാ​വുംമ​ന്ദം സ്വ​ദേ​ശി നി​തി​ൻ പ​ര​മേ​ശ്വ​ര​നെയാ​ണ് കോടതി ശിക്ഷിച്ചത്

ക​ൽ​പ​റ്റ: 1.150 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി 2018-ല്‍ ​പി​ടി​യി​ലാ​യ യു​വാ​വി​ന് ര​ണ്ടു​വ​ർ​ഷം ത​ട​വും 20,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. കാ​വുംമ​ന്ദം സ്വ​ദേ​ശി നി​തി​ൻ പ​ര​മേ​ശ്വ​ര​നെയാ​ണ് കോടതി ശിക്ഷിച്ചത്. ക​ൽ​പ​റ്റ അ​ഡീ​ഷ​നൽ സെ​ഷ​ൻ​സ് കോ​ട​തി ആണ് ശി​ക്ഷ വി​ധി​ച്ച​ത്. ന​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ ജ​ഡ്ജ് അ​നി​ൽ​കു​മാ​റാ​ണ് പ്ര​തി​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്.

Read Also : കോടതികൾ സമ്പന്നർക്കും സ്വാധീനമുള്ളവർക്കും മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി

മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​ജെ. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ജി​ല്ല അ​ഡീ​ഷ​ന​ൽ എ​ക്സൈ​സ് ക​മീ​ഷ​ണ​റാ​യി​രു​ന്ന എ​ൻ. രാ​ജ​ശേ​ഖ​ര​ൻ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. സു​രേ​ഷ് കു​മാ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button