Latest NewsKeralaNews

പൊതുജനങ്ങള്‍ക്ക് ചില നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പും നല്‍കി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി

തിരുവനന്തപുരം: വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി  രംഗത്ത് എത്തിയത്. ഈ വര്‍ഷം 45 ശതമാനത്തോളം മഴ കുറവുണ്ടായ സാഹചര്യത്തില്‍ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. അതിനാല്‍ ജല വൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം പരിമിതമാണെന്നും അതുകൊണ്ടുതന്നെ വൈദ്യുതി കരുതലോടെ വേണം ഉപയോഗിക്കാനെന്നും മന്ത്രി വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്

കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും വൈദ്യുതി ചാര്‍ജ് വര്‍ധനയടക്കം വേണ്ടി വന്നേക്കാമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ലോഡ് ഷെഡിംഗ് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകുമെങ്കിലും ഓണക്കാലവും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും പരിഗണിച്ച് തല്‍ക്കാലം കടുത്ത തീരുമാനം വരില്ലെന്നാണ് വ്യക്തമാകുന്നത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

‘വൈദ്യുതി കരുതലോടെ ഉപയോഗിക്കൂ …
ഈ വര്‍ഷം 45 ശതമാനത്തോളം മഴ കുറവ് ലഭിച്ച സാഹചര്യത്തില്‍ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. ഇതിനാല്‍ ജല വൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം പരിമിതമാണ്. ആയതിനാല്‍ വൈദ്യുതി കരുതലോടെ വേണം ഉപയോഗിക്കാന്‍. ഉര്‍ജ്ജകാര്യക്ഷമത കൂടിയ വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുകയും ആവശ്യമില്ലാത്തതും ഉപയോഗം കഴിഞ്ഞതുമായ വൈദ്യുത ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യേണ്ടതുമാണ്’, മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button