ഗൂഗിൾ പേ: ഇന്ത്യയിലെ പ്രവർത്തനം നിർത്തണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ഗൂഗിൾ പേ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാദവും ഹൈക്കോടതി തള്ളിയിട്ടുണ്ട്

പ്രമുഖ യുപിഐ സേവന ദാതാക്കളായ ഗൂഗിൾ പേയുടെ ഇന്ത്യയിലെ സേവനം നിർത്തണമെന്ന് ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി തള്ളി. ഡൽഹി ഹൈക്കോടതിയാണ് ഹർജി തള്ളിയത്. നിയന്ത്രണ ചട്ടങ്ങളും സ്വകാര്യതാ നയങ്ങളും ലംഘിച്ചാണ് ഗൂഗിൾ പേ പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് അഡ്വ. അഭിജിത്ത് മിശ്ര ഹർജി നൽകിയിരുന്നു. ഈ ഹർജിയാണ് തള്ളിയത്.

ഗൂഗിൾ പേയ്ക്ക് പ്രവർത്തിക്കാൻ പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റം നിയമപ്രകാരം റിസർവ് ബാങ്കിന്റെ അനുമതി വേണമെന്നാണ് ഹർജിക്കാരന്റെ വാദം. എന്നാൽ, ഗൂഗിൾ പേ ഒരു തേർഡ് പാർട്ടി സേവന ദാതാക്കൾ മാത്രമാണെന്നും, പേ സിസ്റ്റം പ്രൊവൈഡർ അല്ലെന്നും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാൽ, പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റം ആക്ട് അനുസരിച്ച്, റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമില്ല. കൂടാതെ, ഗൂഗിൾ പേ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാദവും ഹൈക്കോടതി തള്ളിയിട്ടുണ്ട്.

Also Read: ആധാർ അപ്ഡേറ്റ്സുമായി ബന്ധപ്പെട്ട രേഖകൾ ഈ പ്ലാറ്റ്ഫോമുകൾ മുഖാന്തരം കൈമാറരുത്! മുന്നറിയിപ്പുമായി കേന്ദ്രം

Share
Leave a Comment