
മംഗളൂരു: മടിക്കേരിയിൽ കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വനിത ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ആഭാസ പ്രകടനം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. നെല്ലിഹുദികേരി സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ കെ.എൻ. സിജിൽ(25) ആണ് അറസ്റ്റിലായത്.
Read Also : ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോ?: അനുശ്രീ
ഞായറാഴ്ചയാണ് സംഭവം. മദ്യലഹരിയിലാണ് ഇയാൾ ഹോസ്റ്റലിൽ ആഭാസത്തരം കാണിച്ചത്. ഇതിൽ ക്ഷുഭിതരായ വിദ്യാർത്ഥിനികൾ ഹോസ്റ്റലിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സമരം ചെയ്തിരുന്നു. തുടർന്ന്, സിജിലിനെ പിടികൂടുകയായിരുന്നുവെന്ന് കുടക് ജില്ല പൊലീസ് സൂപ്രണ്ട് കെ. രമ രാജൻ പറഞ്ഞു.
വാഹനങ്ങളിൽ സഞ്ചരിക്കുന്ന ചിലരുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റം ഉണ്ടാവുന്നതായി ഹോസ്റ്റൽ അന്തേവാസികൾ പരാതിപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മടിക്കേരി സ്വദേശികളായ സി. മനു(27), എസ്. പ്രശാന്ത്(27), കെ. കിരൺ(28) എന്നിവർക്ക് എതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Post Your Comments