എരുമേലി: ആറ് കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. ചാരുവേലി മുള്ളൻകുഴിയിൽ മാത്യു സാമുവൽ (26), റാന്നി താഴത്തെകുറ്റ് ജിഷ്ണു ജയപ്രകാശ് (23) എന്നിവരാണ് പിടിയിലായത്.
എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരും ഇന്റലിജന്റസ് വിഭാഗവും ചേർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മുക്കട ജംഗ്ഷനിൽ നിന്ന് ഇന്നലെയാണ് പിടികൂടിയത്. കഞ്ചാവിന് രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒഡീഷയിൽ നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതികൾ പറഞ്ഞു.
Read Also : ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം: 7 പേർക്ക് പരിക്ക്
എക്സൈസ് ഇൻസ്പെക്ടർ അമൽ രാജൻ, അസിസ്റ്റന്റ് ഇൻസ്പെക്ടർ ഗിരീഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ അഭിലാഷ്, സുമോദ്, ഇന്റലിജന്റ്സ് വിഭാഗത്തിലെ ടോജോ ടി. ഞള്ളിയിൽ, അരുൺ സി. ദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനുരാജ്, വിഷ്ണു, റോയി, ഡ്രൈവർ ജോഷി എന്നിവരും റെയ്ഡിൽ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം രണ്ടാഴ്ചത്തേക്ക് റിമാൻഡു ചെയ്തു.
Post Your Comments