KeralaLatest NewsNews

ചിങ്ങമാസ പൂജകൾ പൂർത്തിയായി, ശബരിമല നട അടച്ചു

25 കലശം, പടിപൂജ, ഉദയാസ്തമയ പൂജ എന്നിവ കഴിഞ്ഞ ദിവസം ക്ഷേത്രസന്നിധിയിൽ വച്ച് നടന്നിരുന്നു

ചിങ്ങമാസ പൂജകൾ പൂർത്തിയാക്കിയതോടെ ശബരിമല ക്ഷേത്രനട അടച്ചു. ഇന്നലെ രാത്രി 10.00 മണിക്കാണ് നട അടച്ചത്. ഇന്നലെ രാത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ സഹസ്ര കലശ പൂജ നടന്നിരുന്നു. മേൽശാന്തി ജയരാമൻ നമ്പൂതിരിയാണ് സഹകാർമികനായത്. ചിങ്ങമാസ പൂജകൾക്കായി ഓഗസ്റ്റ് 16ന് വൈകിട്ട് 5.00 മണിക്കാണ് നട തുറന്നത്. തുടർന്ന് ഓഗസ്റ്റ് 17 മുതൽ പൂജകൾ ആരംഭിക്കുകയായിരുന്നു.

25 കലശം, പടിപൂജ, ഉദയാസ്തമയ പൂജ എന്നിവ കഴിഞ്ഞ ദിവസം ക്ഷേത്രസന്നിധിയിൽ വച്ച് നടന്നിരുന്നു. തന്ത്രിയുടെ കാർമികത്വത്തിൽ പൂജിച്ച ബ്രഹ്മകലശം പ്രത്യേക ആഘോഷമായാണ് ശ്രീകോവിലിൽ എത്തിച്ചത്. ദേവ ചൈതന്യം വർദ്ധിപ്പിക്കുന്നതിനായി ലക്ഷാർച്ചനയും സന്നിധാനത്ത് നടന്നിരുന്നു. കൊല്ലവർഷപ്പിറവിയിൽ സന്നിധാനത്ത് എത്തിയ ഭക്തജനങ്ങൾ ദർശനം നടത്തിയാണ് മടങ്ങിയത്. ഇനി ഓണാഘോഷത്തോടനുബന്ധിച്ചുളള പൂജകൾക്കായി നട വീണ്ടും തുറക്കുന്നതാണ്. ഈ മാസം 27-നാണ് നട തുറക്കുക.

Also Read: എങ്ങുമെത്താതെ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം, സർക്കാർ പ്രഖ്യാപിച്ച തീയതി ഇന്ന് അവസാനിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button