KollamLatest NewsKeralaNattuvarthaNews

മധ്യവയസ്കന്റെ മൃതദേഹം അഴുകിയ നിലയിൽ: മൃതദേഹത്തിന് നാലിലധികം ദിവസത്തെ പഴക്കം

ചെറുന്നിയൂർ കട്ടിങ്ങിൽ പനവിള വീട്ടിൽ ഷാജി(54)യുടെ മൃതദേഹമാണെന്ന് വർക്കല പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്

വർക്കല: മധ്യവയസ്കന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ചെറുന്നിയൂർ കട്ടിങ്ങിൽ പനവിള വീട്ടിൽ ഷാജി(54)യുടെ മൃതദേഹമാണെന്ന് വർക്കല പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Read Also : മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി​ ബസിന് അ​ടി​യി​ൽ​പെ​ട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെ മേൽവെട്ടൂർ കല്ലുമലകുന്ന് റെയിൽവേ പുറമ്പോക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ ഹോളി ഇന്നസെന്റ്സ് സ്കൂളിലെ ഡ്രൈവറാണ്. മൃതദേഹത്തിന് നാലിലധികം ദിവസത്തെ പഴക്കമുള്ളതായും പൊലീസ് പറഞ്ഞു.

പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button