KeralaLatest NewsNews

മൃതദേഹം കുഴിച്ചിട്ട് മുകളിൽ മെറ്റലും ഹോളോബ്രിക്സും എംസാൻഡും നിരത്തി, തുവ്വൂരിൽ നടന്നത് ദൃശ്യം മോഡൽ കൊലപാതകമെന്ന് പോലീസ്

മലപ്പുറം: തുവ്വൂരിൽ നടന്നത് ദൃശ്യം മോഡൽ കൊലപാതകമെന്ന് മലപ്പുറം എസ്പി സുജിത്ദാസ്. നാല് പേർ ചേർന്നാണ് സുജിതയെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ട് അതിന് മുകളിൽ മെറ്റലും ഹോളോബ്രിക്സും എം.സാൻഡും നിരത്തി. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് കുളിമുറി നിർമിക്കാനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നതെന്നും എസ്പി വ്യക്തമാക്കി.

ഓഗസ്റ്റ് 11-ാം തിയതി മുതൽ കാണാതായ തുവ്വൂർ സ്വദേശി സുജിതയെ സുഹൃത്തും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് കൊലപ്പെടുത്തിയത്. വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷഹദ് എന്നിവരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. ഇവർ നാല് പേരും അറസ്റ്റിലാണ്. കൊലപാതകം നടന്ന വിവരവും മൃതദേഹം മറവുചെയ്ത കാര്യവും വിഷ്ണുവിന്റെ അച്ഛനും അറിയാമായിരുന്നു. ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

വിഷ്ണുവും സുജിതയും പരിചയമുള്ളവരാണ്. യുവതിയെ കാണാതായതിന് പിന്നാലെ സംശയമുള്ളവരുടെ മൊബൈൽഫോൺ വിവരങ്ങൾ പരിശോധിച്ചിരുന്നു. യുവതിയുടെ സ്വർണാഭരണം നഷ്ടപ്പെട്ടോ എന്നതും അന്വേഷിച്ചു. ഈ അന്വേഷണത്തിൽ വിഷ്ണു ഒരു ജ്വല്ലറിയിൽ സ്വർണം പണയംവെച്ചതായി കണ്ടെത്തി. ഇതോടെ ഇയാൾ സംശയനിഴലിലായിരുന്നു എന്നും എസ്പി വ്യക്തമാക്കി.

ഓഗസ്റ്റ് 11-ാം തിയതി രാവിലെയാണ് വിഷ്ണുവും ഇയാളുടെ രണ്ട് സഹോദരങ്ങളും സുഹൃത്തായ ഷഹദും ചേർന്ന് സുജിതയെ കൊലപ്പെടുത്തിയത്.

കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയായ സുജിത, പിഎച്ച്സിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഓഫീസിൽ നിന്നിറങ്ങി പോയത് വിഷ്ണുവിന്റെ വീട്ടിലേക്കാണ്. യുവതിയെയും കാത്ത് വിഷ്ണു വീട്ടിലുണ്ടായിരുന്നു. ഈ സമയം മറ്റുപ്രതികളും പുറത്ത് കാത്തിരിക്കുകയായിരുന്നു. ഈ സമയം മറ്റുപ്രതികളും വീട്ടിലേക്ക് കടന്ന് യുവതിയെ ആക്രമിച്ചു. ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചപ്പോൾ യുവതി ബോധംകെട്ട് നിലത്തുവീണു. തുടർന്ന് കഴുത്തിൽ കയർ കുരുക്കി ജനലിൽ കെട്ടിവലിക്കുകയായിരുന്നു. ശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു. ഇതിനിടെ, യുവതിയുടെ സ്വർണാഭരണങ്ങളും പ്രതികൾ കവർന്നു. ഉച്ചയോടെ വിഷ്ണുവാണ് സ്വർണാഭരണം പണയംവെക്കാനായി കൊണ്ടുപോയത്. ഇതിന്റെ പണം ഇയാൾ മറ്റുപ്രതികൾക്കും വീതിച്ചുനൽകി.

അന്നേദിവസം അർധരാത്രിയോടെയാണ് മൃതദേഹം മറവുചെയ്തത്. വീടിന്റെ പിറകിൽ മാലിന്യം നിക്ഷേപിക്കുന്ന ഒരു കുഴിയുണ്ടായിരുന്നു. അത് വലുതാക്കിയാണ് മൃതദേഹം കുഴിച്ചിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button