മലയോര മേഖലകളിലെ ദുരന്തങ്ങളിൽ കർശന നിലപാട് സ്വീകരിച്ച് സുപ്രീം കോടതി. മലയോര മേഖലകളിൽ ആവർത്തിച്ചുള്ള ദുരന്തങ്ങൾ നടന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിച്ചത്. ഇത്തരത്തിൽ ഉണ്ടാകുന്ന പരിസ്ഥിതി ദുരന്തങ്ങൾ മനുഷ്യ നിർമ്മിതമാണോ എന്ന് സുപ്രീം കോടതി ചർച്ച ചെയ്യുന്നതാണ്. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളെ കുറിച്ച് പഠിക്കുന്നതിനോടൊപ്പം, മലയോര മേഖലയിലെ ജനസാന്ദ്രത വർദ്ധിക്കുന്ന സാഹചര്യവും വിലയിരുത്തുന്നതാണ്.
മലയോര മേഖലയിലെ ടൂറിസം പദ്ധതികൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും പ്രത്യേകം പഠിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിദഗ്ധ സമിതി തയ്യാറാക്കുന്ന പരിശോധനാ പട്ടികയിൽ കേരളത്തിലെ മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളും ഉൾപ്പെടുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ തുടർച്ചയായി ഉണ്ടായ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ തീരുമാനം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങളെ തുടർന്ന് നിരവധി ആളുകൾക്കാണ് ജീവൻ നഷ്ടമായത്.
Post Your Comments