Latest NewsIndiaNews

ജിഎസ്ടി ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി: ജ്യോത്സ്യൻ പിടിയിൽ

അഹമ്മദാബാദ്: ജിഎസ്ടി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെ ടെലിഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ജ്യോത്സ്യനെ അറസ്റ്റ് ചെയ്ത് പോലീസ്. ഗുജറാത്തിലാണ് സംഭവം. ജിഎസ്ടി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി 28 വയസുകാരൻ ഉദ്യോഗസ്ഥരെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. എന്നാൽ ജിഎസ്ടി ഉദ്യോഗസ്ഥരുടെ പരാതി പ്രകാരം അന്വേഷണം നടത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read Also: വീണ വിജയന് എതിരെയുള്ള നികുതിവെട്ടിപ്പ് ആരോപണം, അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

ഉത്തർപ്രദേശ് സ്വദേശി ലവ്കുശ് ദ്വിവേദി എന്നയാളാണ് അറസ്റ്റിലായത്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലുള്ള ഉൻച നഗരത്തിലെ ഒരു കമ്പനിയിലാണ് ജിഎസ്ടി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഈ സമയത്താണ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോണിലേക്ക് യുവാവ് വിളിച്ച് ഭീഷണി മുഴക്കിയത്.

ഗാന്ധിനഗറിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി വഹിക്കുന്ന ഉദ്യോഗസ്ഥനാണെന്ന് ഇയാൾ സ്വയം പരിചയപ്പെടുത്തി. തുടർന്ന് ഇയാൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധന ഉടൻ തന്നെ അവസാനിപ്പിക്കണമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.

Read Also: സംസ്ഥാനത്ത് കണ്ണില്‍ വൈറസ് അണുബാധ പടര്‍ന്നു പിടിക്കുന്നു, ഈ അസുഖത്തിന് ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button