ThiruvananthapuramKeralaNattuvarthaLatest NewsNews

10 വ​യ​സ് മു​ത​ൽ പെ​ൺ​കു​ട്ടി​യ്ക്ക് നേരെ ലൈം​ഗി​ക അ​തി​ക്ര​മം: ര​ണ്ടാ​ന​ച്ഛന് 20 വ​ർ​ഷം ത​ട​വും പി​ഴ​യും

നെ​ടു​മ​ങ്ങാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ കോ​ട​തി (പോ​ക്സോ) ജ​ഡ്ജ് സു​ധീ​ഷ്കു​മാ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്

നെ​ടു​മ​ങ്ങാ​ട് :10 വ​യ​സ് മു​ത​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ സംഭവത്തിൽ പ്ര​തി​യാ​യ ര​ണ്ടാ​ന​ച്ഛ​ന് 20 വ​ർ​ഷം ക​ഠി​ന​ത​ട​വും 35000രൂ​പ പി​ഴ​യും ശിക്ഷ വി​ധി​ച്ച് കോടതി. നെ​ടു​മ​ങ്ങാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ കോ​ട​തി (പോ​ക്സോ) ജ​ഡ്ജ് സു​ധീ​ഷ് കു​മാ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

പ​തി​മൂ​ന്നാം വ​യ​സി​ലും ഇ​ത് തു​ട​ർ​ന്ന് വ​ന്ന​പ്പോ​ൾ സു​ഹൃ​ത്തി​നോ​ട് പെ​ൺ​കു​ട്ടി വി​വ​രം പ​റ​ഞ്ഞു. സു​ഹൃ​ത്തി​ന്‍റെ അ​മ്മ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യെ വി​വ​രം അ​റി​യി​ച്ച​തോ​ടെ​യാ​ണ് പു​റ​ത്ത​റി​ഞ്ഞ​ത്.

Read Also : നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഉ​പ​ദ്ര​വം സ​ഹി​ക്ക വ​യ്യാ​തെ സ്കൂ​ളി​ൽ നി​ന്നും തി​രി​കെ വീ​ട്ടി​ലേ​യ്ക്ക് പോ​കു​ന്നി​ല്ല എ​ന്ന് പെ​ൺ​കു​ട്ടി പ​റ​ഞ്ഞ​പ്പോ​ഴാ​ണ് സു​ഹൃ​ത്തി​ന് കൂ​ടു​ത​ലാ​യി കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന്, നി​ർ​ഭ​യ​യി​ലാ​ണ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ത്. വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ലാ​ണ് പ്ര​തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്.

പി​ഴ തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്കാ​നും, പി​ഴ തു​ക അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​നും കോ​ട​തി വി​ധി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button