മംഗളൂരു: പൊലീസ് സബ് ഇൻസ്പെക്ടറുടെ വേഷവും ലോഗോയും ഉപയോഗിച്ച് പൊലീസ് ഓഫീസർ ചമഞ്ഞ മലയാളി നഴ്സിങ് വിദ്യാർത്ഥി അറസ്റ്റിൽ. നഗരത്തിലെ പ്രമുഖ സ്ഥാപനത്തിൽ പഠിക്കുന്ന ഇടുക്കി സ്വദേശി ബെനഡിക്ട് സാബുവാണ്(25) അറസ്റ്റിലായത്. മംഗളൂരു ഉർവ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : 10 വയസ് മുതൽ പെൺകുട്ടിയ്ക്ക് നേരെ ലൈംഗിക അതിക്രമം: രണ്ടാനച്ഛന് 20 വർഷം തടവും പിഴയും
ഇയാളിൽ നിന്ന് ഏതാനും വ്യാജ തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തു. 380 മൈക്രോൺ പ്ലാസ്റ്റിക്കിൽ തയ്യാറാക്കിയ വ്യാജ തിരിച്ചറിയൽ കാർഡുകൾ ആണ് പിടിച്ചെടുത്തത്. അന്വേഷണ ഏജൻസിയായ ‘റോ’യുടെ ഓഫീസർ, കേരള പൊലീസ് സബ് ഇൻസ്പെക്ടർ, കൃഷി-കർഷക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥൻ എന്നിങ്ങനെയാണ് വ്യാജ ഐഡികൾ.
എസ്.ഐയുടെ യൂണിഫോം, ലോഗോ, ഷൂ, മെഡൽ, ബെൽറ്റ്, തൊപ്പി, ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ എന്നിവയും കണ്ടെടുത്തു. അതേസമയം, അറസ്റ്റിലായ വിദ്യാർത്ഥി എന്തെങ്കിലും തട്ടിപ്പ് നടത്തിയതായി പൊലീസിന് പരാതി ലഭിച്ചിട്ടില്ല.
Post Your Comments