AlappuzhaKeralaNattuvarthaLatest NewsNews

ബൈക്കും ചെരിപ്പും ക്ഷേത്രത്തിനു സമീപം: ഗൃഹനാഥൻ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ

പിലാപ്പുഴ ചന്ദ്രാസിൽ സി. രാജേന്ദ്രൻ നായരെ(58)യാണ് നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

ഹരിപ്പാട്: ആലപ്പുഴയിൽ ഗൃഹനാഥനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പിലാപ്പുഴ ചന്ദ്രാസിൽ സി. രാജേന്ദ്രൻ നായരെ(58)യാണ് നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു സംഭവം. രാജേന്ദ്രന്റെ ബൈക്കും ചെരിപ്പും ക്ഷേത്രത്തിനു സമീപത്തു നിന്നും കണ്ടെത്തി.

Read Also : വാ​ക്കു​ത​ര്‍ക്കം, യു​വാ​വി​നെ ഷാ​പ്പി​ലെ കു​പ്പി​കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: ഒരാൾ പിടിയിൽ

ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി അഗ്നിശമന സേനാവിഭാഗത്തിന്‍റെ സഹായത്തോടെയാണ് കുളത്തിൽ നിന്നും രാജേന്ദ്രന്‍റെ മൃതദേഹം കരയ്ക്കെത്തിച്ചത്. തുടർന്ന്, മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിവരികയായിരുന്നു രാജേന്ദ്രൻ. സംസ്കാരം ഇന്ന് വൈകുന്നേരം 4.30ന് നടക്കും. ഭാര്യ : ഇന്ദു ജി. നായർ. മകൻ : രാജേഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button