ഗുവാഹത്തി: സംസ്ഥാനത്ത് ബഹുഭാര്യത്വം അവസാനിപ്പിക്കാൻ നിയമ നിർമ്മാണം നടത്താനൊരുങ്ങി അസം സർക്കാർ. നിയമ നിർമ്മാണത്തിന് മുന്നോടിയായി ജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടാനാണ് സർക്കാരിന്റെ തീരുമാനം. ഈ മാസം 30-നകം ഇമെയിൽ ആയോ തപാൽ വഴിയോ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകാമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
Read Also: തിരുവല്ലം ടോൾ നിരക്ക് വർധന ഒഴിവാക്കണം: കേന്ദ്ര ഗതാഗത മന്ത്രിയ്ക്ക് കത്തയച്ച് ആന്റണി രാജു
അതേസമയം, ബഹുഭാര്യത്വം അവസാനിപ്പിക്കുന്നതിനുമുള്ള നിയമം നിർമ്മിക്കാൻ സംസ്ഥാന നിയമ നിർമ്മാണ സഭക്ക് അധികാരമുണ്ടെന്ന് വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ തേടാൻ അസം സർക്കാർ തീരുമാനിച്ചത്.
Post Your Comments